‘വൗ ! എന്തൊരു ഇതിഹാസ സിനിമ ; ‘കല്‍ക്കി’യെ പുകഴ്ത്തി രജനികാന്ത്
1 min read

‘വൗ ! എന്തൊരു ഇതിഹാസ സിനിമ ; ‘കല്‍ക്കി’യെ പുകഴ്ത്തി രജനികാന്ത്

ഇന്ത്യൻ സിനിമാ ലോകത്ത് എങ്ങും കൽക്കി 2898 എഡി ആണ് സംസാര വിഷയം. ഇതുവരെ കാണാത്ത ദൃശ്യാവിഷ്കാരവുമായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങുന്നതിനൊപ്പം ബോക്സ് ഓഫീലും വൻ കുതിപ്പാണ് നടത്തുന്നത്. ഈ അവസരത്തിൽ കൽക്കിയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.

“കൽക്കി കണ്ടു. വൗ! എന്തൊരു ഇതിഹാസ സിനിമയാണത്. നാഗ് അശ്വിൻ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. എൻ്റെ പ്രിയ സുഹൃത്തുക്കളായ ബച്ചൻ, പ്രഭാസ്, കമൽ ഹാസൻ, ദീപിക പാദുകോണിനും കൽക്കി 2898 എഡിയുടെ എല്ലാ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ. ദൈവം അനുഗ്രഹിക്കട്ടെ”, എന്നാണ് രജനികാന്ത് കുറിച്ചത്.

ജൂണ്‍ 27ന് പുറത്തിറങ്ങിയതു മുതൽ ഗംഭീരമായ റിപ്പോര്‍ട്ടാണ് ചിത്രം നേടുന്നത്. പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ താരനിര അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രത്തിന്‍റെ രണ്ടാം ഭാഗം എപ്പോള്‍ എത്തും എന്നതാണ് ചോദ്യമായി ഉയരുന്നത്. ചിത്രത്തിന്‍റെ ഒരു പ്രമോഷനിടെ പ്രഭാസ് ചിത്രത്തിന്‍റെ ലോകം വലുതാണെന്നും. അത് ഒരു ചിത്രത്തില്‍ പറഞ്ഞുപോകാവുന്ന കഥയായി അല്ല നാഗ് അശ്വിന്‍ അവതരിപ്പിക്കുക എന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യ ചിത്രത്തിന്‍റെ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് യൂണിവേഴ്സ് ഉണ്ടാകുക എന്ന സൂചന നാഗ് അശ്വിന്‍ നേരത്തെ നല്‍കിയിരുന്നു.