ആർആർആറിന്റെ രണ്ടാം ഭാഗം ഉടനെ എത്തും പ്രഖ്യാപനവുമായി രാജമൗലി
രാജമൗലി ഒരുക്കിയ ആർആർആർ എന്ന ചിത്രം വലിയ വിജയമായിരുന്നു നേടിയിരുന്നത്. രാംചരണും ജൂനിയർ എൻ ടി ആറും മത്സരിച്ച് അഭിനയിച്ച ചിത്രമെന്നതിന് ഉപരി രാജമൗലിയുടെ സംവിധാന മികവും ഈ ചിത്രം ആളുകൾ കൂടുതൽ ശ്രദ്ധിക്കാനുള്ള കാരണമായി എന്നതാണ് സത്യം. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ എപ്പോഴും വളരെയധികം കൗതുകത്തോടെയാണ് നോക്കി കാണാറുള്ളത്. ചിത്രത്തിൽ ആലിയ ഭട്ടും പ്രധാന വേഷത്തിൽ തന്നെയാണ് എത്തിയിരുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷമാണ് ആർആർആർ എന്ന ചിത്രവുമായി രാജമൗലി പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. 2022 മാർച്ച് 25 ആയിരുന്നു തീയറ്ററുകളിൽ ആർആർആർ റിലീസിന് എത്തിയിരുന്നത്. ബോക്സ് ഓഫീസിൽ വലിയ വിജയം തന്നെയായിരുന്നു ഈ ചിത്രം നേടിയിരുന്നതെന്ന് പറയേണ്ടിയിരിക്കുന്നു.
ബാഹുബലിയെ പോലെ തന്നെ ആഗോളതലത്തിൽ ചർച്ചയാവാൻ ഈ ചിത്രത്തിനും സാധിച്ചിരുന്നു എന്നതാണ് സത്യം. 1900 കാലഘട്ടത്തെ കുറിച്ചായിരുന്നു ചിത്രം കഥ പറഞ്ഞിരുന്നത്. ഈ വർഷം ഓസ്കാർ നേടാവുന്ന പട്ടികയിൽ ചിത്രത്തിന്റെ ഹോളിവുഡ് മാഗസിനായ വെറൈറ്റിയിൽ ഇടം നൽകിയതും വലിയ തോതിൽ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു പ്രഖ്യാപനമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള ഒരു വമ്പൻ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. ഇത് നടത്തിയിരിക്കുന്നത് മറ്റാരുമല്ല ചിത്രത്തിന്റെ സംവിധായകനായ രാജമൗലി തന്നെയാണ്. പിതാവായ വിജയന്ദ്രപ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങളുടെയും കഥ എഴുതിയിരിക്കുന്നത്. രണ്ടാം ഭാഗത്തെക്കുറിച്ച് ഞങ്ങൾ ചെറുതായി ഒന്ന് ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം കഥ വികസിപ്പിച്ചു വരികയാണ്, ഇങ്ങനെയായിരുന്നു ഒരു പരിപാടിയിൽ സംസാരിച്ചപ്പോൾ രാജമൗലി പറഞ്ഞിരുന്നത്.
ഈയൊരു വാർത്തയറിഞ്ഞ ആരാധകരെല്ലാം വലിയ ആവേശത്തിലാണ് എന്നതാണ് സത്യം. എത്രയും പെട്ടെന്ന് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തട്ടെ എന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത്. ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്നും കമന്റുകളിലൂടെ പലരും അറിയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം പ്രേക്ഷകർക്കെല്ലാം വലിയ സന്തോഷമാണ് നൽകിയിരിക്കുന്നത്. അജയ് ദേവ്ഗൺ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും നൃത്തവും ഒക്കെ വളരെയധികം ട്രെൻഡ് ആവുകയും ചെയ്തിരുന്നു. രാജമൗലി ചിത്രം എന്ന് പറയുമ്പോൾ തന്നെ അത് പ്രേക്ഷകർക്ക് സന്തോഷിക്കാനുള്ള ഒരു വകയാണ്.