വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സക്ഷാൽ മോഹൻലാൽ..! ഋഷഭ ഒരുങ്ങുന്നു
1 min read

വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സക്ഷാൽ മോഹൻലാൽ..! ഋഷഭ ഒരുങ്ങുന്നു

ഏതാണ്ട് 40 ലധികം വർഷമായി മലയാള സിനിമാരംഗത്ത് തന്റേതായ സാന്നിധ്യം ഉറപ്പിച്ചു നിൽക്കുകയാണ് നടൻ മോഹൻലാൽ. സിനിമയിൽ ഒരു ഗോഡ് ഫാ‌ദറിന്റെയും സഹായമില്ലാതെ സിനിമയുടെ ഭാഗമായി മാറിയ താരമാണ് മോഹൻലാൽ. വിരലുകൾ കൊണ്ടുപോലും അഭിനയിക്കുന്ന നടനാണ് എന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. മലയാളത്തിന് പുറമേ ബോളിവുഡിലും തെലുങ്കിലും കന്നടയിലും തമിഴിലും ഒക്കെ തന്നെ തന്റെ സാന്നിധ്യം അദ്ദേഹം തെളിയിക്കുകയും ചെയ്തു. മോഹൻലാലിനെ നായകൻ ആക്കി ഏറ്റവും അടുത്ത സമയത്ത് പ്രഖ്യാപനം നടന്ന ചിത്രമാണ് ഋഷഭ. ഒരു ബിഗ് ബജറ്റ് ചിത്രം തന്നെയാണ് ഇത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ഈ ചിത്രം നിരവധി ഭാഷകളിലായി ആണ് ഒരുങ്ങുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ , ഹിന്ദി, എന്നീ ഭാഷകളിലെല്ലാം തന്നെ ചിത്രം റിലീസ് ഉണ്ടാകുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ഒരു തെലുങ്ക് യുവതാരവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്ന് ആയിരുന്നു വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നത്. ഇപ്പോൾ അത് ആരാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വിജയ് ദേവരകോണ്ടയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ എത്തിയത്. ഓടിടി പ്ലൈ മീഡിയയാണ് ഈ ഒരു വിവരം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ മകൻ കഥാപാത്രമായാണ് വിജയ് എത്തുന്നത് എന്നാണ് പുറത്തു വരുന്ന സൂചനകൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്.

ആക്ഷൻ വൈകാരിക മുഹൂർത്തങ്ങൾക്കൊക്കെ പ്രാധാന്യം നൽകുന്ന ഒരു അച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥയായിരിക്കും ചിത്രം പറയുകയെന്നും അറിയാൻ സാധിക്കുന്നുണ്ട്. കന്നഡ സംവിധായകനായ നന്ദകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് എന്നാണ് അറിഞ്ഞത്. ഐവിഎസ് സ്റ്റുഡിയോയുടെ ബാനറിൽ അഭിഷേക് പ്രവീൺ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഇമോഷണൽ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുന്നത് എന്നും ഒക്കെയാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ആക്ഷനും ചിത്രത്തിൽ പ്രാധാന്യം നൽകുന്നുണ്ട്. മോഹൻലാലും വിജയും ഒരുമിക്കുകയാണെങ്കിൽ അത് പ്രേക്ഷകർക്ക വളരെ സന്തോഷം നൽകുന്ന ഒന്നാണ്. പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട രണ്ടുപേരാണ് ഇരുവരും. അതുകൊണ്ടുതന്നെ ഈ ദൃശ്യവിഷ്കാരത്തിനു വേണ്ടിയാണ് ഇപ്പോൾ ഓരോ പ്രേക്ഷകരും കാത്തിരിക്കുന്നത്. തണുപ്പുള്ള ലൊക്കേഷനുകളിൽ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക എന്ന വിവരവും പുറത്തു വരുന്നുണ്ട്.