‘പുഷ്പ രണ്ടാം ഭാഗത്തിൽ വില്ലൻ ഫഹദിൻ്റെ  വിളയാട്ടം കാണാം!?’ ; രണ്ടാം ഭാഗം ഷൂട്ടിംങ്ങ് തുടങ്ങുന്നു
1 min read

‘പുഷ്പ രണ്ടാം ഭാഗത്തിൽ വില്ലൻ ഫഹദിൻ്റെ വിളയാട്ടം കാണാം!?’ ; രണ്ടാം ഭാഗം ഷൂട്ടിംങ്ങ് തുടങ്ങുന്നു

ഇന്ത്യയിൽ ഒന്നാകെ വലിയ രീതിയിൽ വിജയം നേടിയ സിനിമയാണ് ‘പുഷ്പ.’ സിനിമയുമായി ബന്ധപ്പെട്ട ഒരു പുതിയ വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ജൂലൈയിലായിരിക്കും ആരംഭിക്കുക. 2023 പകുതിയിലായിരിക്കും ചിത്രം റിലീസ് ചെയ്യാൻ സാധ്യതയെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട വിവരം. സുകുമാർ സ്ക്രിപ്റ്റ് വാ യിക്കുകയാണെന്നും, ചിത്രത്തിലെ ചില പ്രധാനപ്പെട്ട രംഗങ്ങൾ ആദ്യം തന്നെ ചിത്രീകരിക്കുമെന്നും, പുഷ്പയിലെ ഡയലോഗുകളെഴുതിയ ശ്രീകാന്ത് വിസ രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കുമെന്നാണ് ചിത്രത്തെ സംബന്ധിച്ച് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

കാട്ടിൽ നിന്നും രക്തചന്ദനം നടത്തുന്ന ‘പുഷ്പരാജ്’ എന്ന കടത്തുകാരൻ്റെ വേഷത്തിലാണ് അല്ലു അർജു ചിത്രത്തിൽ വേഷമിട്ടത്. ഇതുവരെ സിനിമ ആസ്വാദകർ കണ്ട രൂപത്തിൽ നിന്നും, ഭാവത്തിൽ നിന്നും വ്യത്യസ്തനായിട്ടായിരുന്നു അല്ലു അർജു പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. അല്ലു അർജുവിനെ പോലെ തുല്ല്യ പ്രാധാന്യമുള്ള വേഷമായിരുന്നു ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും കൈകാര്യം ചെയ്‌തത്‌. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഫഹദിൻ്റെ പുതിയ രൂപം ചിത്രത്തിൽ ഏറെ ശ്രദ്ധ നേടി എന്നു മാത്രമല്ല. സിനിമയുടെ ഹൈലൈറ്റായി നിന്നതും ഫഹദ് തന്നെയായിരുന്നു.

നായകനായ അല്ലു അർജുനും, വില്ലനായ പോലീസ് ഓഫീസറായ ഫഹദും തമ്മിലുള്ള പോരാട്ട നിമിഷങ്ങൾക്ക് വേണ്ടിയാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിലും ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത് രശ്‌മിക മന്ദാനയായിരുന്നു. പുഷ്പായിലെ അഭിനയ രംഗങ്ങൾക്കൊപ്പം ചിത്രത്തിലെ എല്ലാ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സമാന്തയുടെ ഐറ്റം ഡാന്‍സും പ്രേക്ഷകർ ഏറെ ആഘോഷിച്ചു. കഴിഞ്ഞ വർഷം ഡിസംബര്‍ 29 – ന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. കേവലം നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ ആദ്യ ഭാഗം വമ്പൻ വിജയം കൈവരിച്ച സാഹചര്യത്തിൽ രണ്ടാം ഭാഗവും മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും, അണിയറ പ്രവർത്തകരും. മലയാളത്തിലെ സൂപ്പർ താരം ഫഹദ് പ്രധാന വേഷത്തിലെത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് മലയാളികളും ചിത്രത്തെ നോക്കികാണുന്നത്.