ഇതിഹാസങ്ങൾ ഒന്നിക്കുന്നു..?? പ്രതീക്ഷയോടെ സിനിമാപ്രേമികൾ
1 min read

ഇതിഹാസങ്ങൾ ഒന്നിക്കുന്നു..?? പ്രതീക്ഷയോടെ സിനിമാപ്രേമികൾ

മമ്മൂട്ടി നിർമാണ ചുമതല വഹിക്കുകയും എം.ടി വാസുദേവന്റെ കഥയിൽ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ടിനെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച നടക്കുന്നത്. മൂന്നു പേരും മലയാള സിനിമയുടെ യശസ്സ് അന്യഭാഷകളിൽ വരെ എത്തിച്ചവരാണ്. നിർമാണ ചുമതല വഹിച്ച കൊണ്ടാണെങ്കിൽ കൂടെയും മമ്മൂട്ടി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഒരു ചിത്രത്തിൽ പങ്കാളിയാകുന്നത് ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരേ പോലെ ആവേശം നൽകുന്ന ഒന്നാണ്. ഏവരും വളരെ ആകാംക്ഷയോടെ നോക്കുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനം വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടുന്നതായിരിക്കും. വിഖ്യാത എഴുത്തുകാരനായ എം.ടി വാസുദേവന്റെ ചെറുകഥകളെ ആസ്പദമാക്കി പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന പുതിയ സീരീസിൽ മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പല്ലിശ്ശേരിയാണ്. ഈ ചിത്രത്തിന് തിരക്കഥ എംടി വാസുദേവൻ ആയിരിക്കും രചിക്കുക എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. നിലവിൽ പുഴു എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

ഈ ചിത്രത്തിന് ശേഷം നവംബറിൽ ആരംഭിക്കാനിരിക്കുന്ന സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കും. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം മമ്മൂട്ടി നിർമ്മിക്കുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയർന്നു. ഈ ചിത്രത്തിന്റെ മെയിൻ ലൊക്കേഷൻ എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി നടക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗികമായ റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Leave a Reply