പ്രേക്ഷകർ കാത്തിരുന്ന കൂട്ടുകെട്ട് അക്ഷയ്കുമാറും-പൃഥ്വിരാജും ഒന്നിക്കുന്നു ; ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു പൃഥ്വിരാജ്
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് വീണ്ടും ബോളിബുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ബഡേ മിയാന്‍ ചോട്ടേ മിയാന്‍’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നത്. കബീര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് തന്റെ ക്യാരക്ടര്‍ ലുക്ക് പങ്കുവച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചത്.
പൃഥ്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. അമിത് തൃവേദി സംവിധാനം ചെയ്ത ‘അയ്യ’, അതുല്‍ സബര്‍വാളിന്റെ ‘ഔറംഗസേബ്’, ശിവം നായര്‍, നീരജ് പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘നാം ശബാന’ തുടങ്ങിയവയാണ് പൃഥ്വിരാജ് നേരത്തെ ബോളിബുഡില്‍ അഭിനയിച്ച സിനിമകള്‍. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷന്, അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തും.
അതേസമയം, അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡ് ആണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ മലയാള ചിത്രം. നയന്‍താര നായികയായി എത്തിയ ചിത്രത്തില്‍ അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന് മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.