മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള വാച്ച് വേറൊരാൾ കെട്ടിക്കൊണ്ടുവന്നാൽ മതി പിണങ്ങാൻ” – മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ച് ഉർവശി 

 

മലയാള സിനിമയുടെ അഭിമാനതാരമായി മെഗാസ്റ്റാർ മമ്മൂട്ടി 50 വർഷത്തോളം സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഓരോ താരങ്ങൾക്കും മമ്മൂട്ടിയെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നതാണ് സത്യം പലർക്കും. മമ്മൂട്ടിയുടെ സ്വഭാവസവിശേഷതകളായി പറയാനുള്ളത് പല കാര്യങ്ങളാണ്. മമ്മൂട്ടിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്നും ക്ഷിപ്രകോപിയാണ് എന്നുമൊക്കെയുള്ള വാർത്തകൾ തന്നെ സിനിമയ്ക്ക് അകത്തു തന്നെ കേട്ടിട്ടുള്ളതാണ്. എന്നാൽ മലയാള സിനിമയിലെ കുസൃതിയും കുറുമ്പും നിറഞ്ഞ നായികയായി ഉർവശി ഇതിനെക്കുറിച്ച് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. മമ്മുക്കയ്ക്ക് ശരിക്കും കുട്ടികളുടെ സ്വഭാവമാണ്. മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള വാച്ച് വേറൊരാൾ കെട്ടിക്കൊണ്ടുവന്നാൽ മതി പിണങ്ങാൻ, ഒരു പുതിയ സാധനം വന്നാൽ ആദ്യം മേടിക്കണം, വേറെ ആരെങ്കിലും മേടിച്ചാൽ ചോദിക്കും അത് അപ്പോഴേക്കും വാങ്ങിയോന്ന്. അത് അദ്ദേഹത്തിന് ഇഷ്ടമല്ല. മമ്മൂക്ക വാഹനം ഓടിക്കുമ്പോൾ ആരും ഓവർടേക്ക് ചെയ്യാനൊന്നും പാടില്ല. സ്കൂട്ടറിനെ ഒക്കെ ഓവർടേക്ക് ചെയ്തിട്ട് ഞാൻ ജയിച്ചല്ലോന്ന മട്ടിൽ ഇരിക്കും. പറപ്പിക്കുകയാണ്. ഓവർടേക്ക് ചെയ്തു പറപ്പിക്കും. നമ്മൾ ജീവൻ കയ്യിൽ പിടിച്ചിരിക്കും. ഒന്നും മറച്ചുവയ്ക്കാതെയുള്ള പെരുമാറ്റമാണ്. അടുപ്പമുള്ളവരോട് വളരെ അടുപ്പം, അതാണ് മമ്മൂക്ക.

നമസ്കാരം പറഞ്ഞാൽ പിന്നെ നിർത്തില്ല. അതിനും ഒരു കാരണമുണ്ട് ഒരിക്കൽ ഞാനും സീമ ചേച്ചിയും മമ്മൂക്കയും ഒക്കെ ഒരുമിച്ചുള്ള ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ച് ഞാൻ സീമ ചേച്ചിയോട് പറഞ്ഞു മമ്മൂക്ക നമസ്കാരം പറയുന്നില്ല. സീമ ചേച്ചി പറഞ്ഞു വാ ചോദിക്കാമെന്ന്, നമസ്കാരം മമ്മൂക്ക എന്ന് പറഞ്ഞപ്പോഴും മമ്മുക്ക തലയാട്ടി. സീമ ചേച്ചി ഇത് വിട്ടില്ല എന്തോന്ന് ആ നമസ്കാരം പറഞ്ഞുകൂടെ എന്ന് ചോദിച്ചു. മമ്മൂക്ക പെട്ടെന്ന് വല്ലാതെയായി ഇന്നലെ 12 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞ് പിരിഞ്ഞതല്ലേ ഇപ്പോൾ ആറുമണി ഇതിനിടയിൽ നമസ്കാരം വേണോന്ന് മമ്മുക്ക തിരിച്ചു ചോദിച്ചു. എന്നാൽ അടുത്ത ദിവസം മമ്മുക്ക ഒരുങ്ങി വന്നപ്പോൾ ഷൂട്ട് ചെയ്യാൻ തുടങ്ങുകയാണ്. അതിനു മുൻപ് ക്യാമറമാനോട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് എന്നെയും സീമ ചേച്ചിയും നോക്കി നമസ്കാരം പറഞ്ഞു മമ്മൂക്ക എന്നും ഉർവശി വെളിപ്പെടുത്തുന്നുണ്ട്.

Related Posts