‘ഞാന്‍ ലാലേട്ടന് ഫാന്‍, അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തി കാണുമ്പോഴും ആരാധന കൂടി വരും’; പൃഥ്വിരാജ്
മലയാള സിനിമയിലെ ഒരു പ്രധാന നടനാണ് പൃഥ്വിരാജ്. തന്റെ നിലപാടുകളില്‍ ഉറച്ചു നില്ക്കുന്ന പൃഥ്വിയെ അഹങ്കാരിയെന്നും, ജാഡക്കാരനെന്നുമൊക്കെയാണ് മലയാളികള്‍ വിളിക്കാറുള്ളത്. അഭിനേതാക്കളുടെ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പൃഥ്വിരാജ് ഗായകനെന്ന നിലയിലും, സംവിധായകനെന്ന നിലയിലും, നിര്‍മ്മാതാവ് എന്ന നിലയിലും പ്രശസ്തനാണ്. മികച്ച കഥാപാത്രങ്ങളും, മികച്ച സിനിമയും സമ്മാനിച്ച പൃഥ്വിക്ക് ആരാധകരും ഏറെയാണ്. അദ്ദേഹത്തിന്റെ കുറവുകള്‍ എണ്ണി പറയുമ്പോഴും പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ, പൃഥ്വിരാജ് മലയാളത്തിന്റെ താരരാജാവായ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കകയാണ്. പൃഥ്വിരാജിന്റെ നല്ലൊരു സുഹൃത്ത് തന്നെയാണ് മോഹന്‍ലാല്‍. ചെറുപ്പം മുതലെ മോഹന്‍ലാലിന് പൃഥ്വിരാജിന്റെ കുടുംബവുമായി അടുപ്പമുണ്ട്. ഇപ്പോഴും ആ അടുപ്പം നിലനിര്‍ത്തി കൊണ്ട് പോകാറുണ്ട് ഇരുവരും. താനൊരു ലാലേട്ടന്റെ കട്ടഫാനാണെന്ന് പറയുകയാണ് പൃഥ്വിരാജ്. ലാലേട്ടന് ഒരു കൊച്ചു കുട്ടിയെ പോലെയാണ്. അദ്ദേഹം ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും വളരെ കുട്ടിത്തത്തോടെയാണ് ചെയ്യാറുള്ളതെന്നും, അത് കാണുമ്പോള്‍ തനിക്ക് ഭയങ്കര എക്സൈറ്റമെന്റാണ് തോന്നാറള്ളതെന്നും, അപ്പോള്‍ അദ്ദേഹത്തിനോടുള്ള ആരാധന തനിക്ക് കൂടി വരുമെന്നും പൃഥ്വിരാജ് പറയുന്നു.
അദ്ദേഹം വളരെ ക്യൂട്ട് ആയിട്ടുള്ള ഒരാളാണ്. അത് തന്നെയാണ് ലാലേട്ടന്റെ ഏറ്റവും വലിയ പോസിറ്റീവ് എന്നാണ് തോന്നിയതെന്നും പൃഥ്വിരാജ് പറയുന്നു. ദൈവം വളരെ അധികം അനുഗ്രഹിച്ച മനുഷ്യനാണ് ലാലേട്ടന്. എല്ലാത്തിനേയും അദ്ദേഹം സിംപിള്‍ ആയിട്ടാണ് കാണുന്നത്. അത് ലാലേട്ടന്റെ കൂടെ സമയം ചിലവഴിക്കുമ്പോള്‍ മാത്രമാണ് മനസ്സിലാവുകയെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തില്‍ നായകനായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. വന്‍ ഹിറ്റായ ചിത്രത്തിന് നിരവധി ആരാധകര്‍ ഇപ്പോഴുമുണ്ട്. മുരളി ഗോപി രചിച്ച തിരക്കഥയില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ലൂസിഫററി ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.