ടെലിവിഷൻ പ്രീമിയറിനൊരുങ്ങി പ്രേമലു; പ്രമോ വീഡിയോ പുറത്ത്
1 min read

ടെലിവിഷൻ പ്രീമിയറിനൊരുങ്ങി പ്രേമലു; പ്രമോ വീഡിയോ പുറത്ത്

സ്‍ലെൻ- മമിത ബൈജു എന്നിവരെ പ്രധാനവേഷങ്ങളിലെത്തിച്ച് തിയേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രമാണ് പ്രേമലു. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഒടിടി റിലീസിന് ശേഷം ടെലിവിഷൻ പ്രീമിയറിന് തയ്യാറായിരിക്കുകയാണ് പ്രേമലു. ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിട്ടുള്ള പ്രൊമൊ വീഡിയോ പുറത്തുവിട്ടു.

ഏഷ്യാനെറ്റിലൂടെയായിരിക്കും നസ്‍ലിന്റെയും മമിതയുടെയും പ്രേമലു ടെലിവിഷനിൽ കാണാനാകുക. എപ്പോഴായിരിക്കും സംപ്രേഷണം എന്ന് വ്യക്തമാക്കിയിട്ടില്ല. വൈകാതെ സംപ്രേഷണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രേമലു ആഗോളതലത്തിൽ ആകെ 131 കോടി രൂപയിൽ അധികം നേടി എന്നാണ് സിനിമ ട്രേഡ് അനലിസ്റ്റുകളായ സാക്‍നിൽക്കിന്റെ റിപ്പോർട്ട്.

ദിലീഷ് പോത്തനും ഫഹദിനും പുറമേ ചിത്രത്തിന്റെ നിർമാണത്തിൽ ശ്യാം പുഷ്‍കരനും പങ്കാളിയായിട്ടുണ്ട്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനിൽ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചത്. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്ന് കരുതാം.

നസ്‍ലെനും മമിതയും പ്രേമലുവിൽ പ്രധാന കഥാപാത്രങ്ങളായപ്പോൾ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം അജ്‍മൽ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനിൽ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

പ്രേമലു രണ്ടിന്റെ കൂടുതൽ വിശദാംശങ്ങൾ തനിക്ക് നിലവിൽ വെളിപ്പെടുത്താനാകില്ല എന്ന് ഗിരീഷ് എ ഡി വ്യക്തമാക്കിയിരുന്നു. എന്നാൽ കൂടുതൽ തമാശയുള്ളതും എനർജറ്റിക്കുമായിരിക്കും ചിത്രം എന്ന് ഗിരീഷ് എ ഡി പറഞ്ഞതും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. പ്രേമലുവിനെക്കാൾ വലിയ ക്യാൻവാസിലുള്ളതായിരിക്കും രണ്ടാം ഭാഗം എന്നും ഗിരീഷ് എ ഡി പറഞ്ഞതും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല രാജ്യത്തൊട്ടൊകെ പ്രേമലു സിനിമയ്‍ക്ക് വിജയം നേടാനായി എന്നതിനാൽ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് വലിയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.