കാത്തിരിപ്പിന് വിരാമം, പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898AD’ ട്രെയിലർ ജൂൺ 10ന്
1 min read

കാത്തിരിപ്പിന് വിരാമം, പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898AD’ ട്രെയിലർ ജൂൺ 10ന്

രാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ജൂൺ 10ന് അണിയറപ്രവർത്തകർ പുറത്തുവിടും. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രം ജൂൺ 27നാണ് തിയേറ്ററിലെത്തുക.

റിലീസിന് മുൻപ് തന്നെ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ടീം കൽക്കി 2898 ADയാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ആനിമേഷൻ സീരീസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട് എന്നതും ഹൈലൈറ്റ് ആണ്.