പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 AD’; ‘ഭൈരവ ആന്തം’ റിലീസായി
1 min read

പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 AD’; ‘ഭൈരവ ആന്തം’ റിലീസായി

നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ‘കൽക്കി 2898 AD’ യുടെ അണിയറപ്രവർത്തകർ ‘ഭൈരവ ആന്തം’ റിലീസ് ചെയ്തു. ഗാനത്തിൽ പ്രഭാസും ദിൽജിത് ദോസഞ്ചും ഒന്നിച്ചെത്തുന്നു എന്ന വലിയ പ്രത്യേകതയുമുണ്ട്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

സ്വപ്നം എന്നത് മാത്രമാണ് ‘കൽക്കി 2898 AD’ എന്ന ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയുന്നത്. കോമിക് കോൺ സാൻ ഡിയഗോയിൽ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പ്രെസെന്റ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമയും ‘കൽക്കി 2898 AD’ ആയി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നോർത്ത് ഇന്ത്യൻ സൗത്ത് ഇന്ത്യൻ ഒരുമിച്ച് ബ്ലെൻഡ് ചെയ്യുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ദിൽജിത് ദോസഞ്ചും വിജയ് നരൈനും ആലപിച്ച് കുമാർ വരികൾ എഴുതി സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനം പ്രഭാസിന്റെ കഥാപാത്രത്തിന് കൃത്യമായ അടയാളം രേഖപ്പെടുത്തുന്നു. ഗാനത്തിൽ പ്രഭാസിന്റെ ആരാധകർക്ക് ആഘോഷിക്കാനുള്ള ഒരുപാട് മുഹൂർത്തങ്ങളുണ്ട്. ജൂൺ 27ന് ചിത്രം റിലീസിനെത്തും.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.