‘പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക് ‘ മമ്മൂട്ടി കമ്പനിക്ക് എതിരെയും, എൽ ജെ പി ക്കെതിരെയും വിമർശിച്ച് പോസ്റ്റ്
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ് ഇപ്പോഴിത സിനിമ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് വൈറൽ ആകുന്നത്. നിർമ്മാതാക്കളെയും അണിയറ പ്രവർത്തകരെയും വിമർശിച്ചുകൊണ്ടാണ് പോസ്റ്റ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ ആയി ആസ്വദിച്ചിട്ടുള്ളത് കൊണ്ടും. മമ്മൂട്ടി കമ്പനിയുടെ (നിർമ്മാതാക്കൾ ) പിശുക്കിനെ പറ്റി നന്നായി അറിയാവുന്നത് കൊണ്ടും സിനിമയെപ്പറ്റി കൃത്യമായ ധാരണയോടെയാണ് കയറിയത്. അത് ഒട്ടും തെറ്റിയില്ല.
ഏറ്റവും കുറഞ്ഞ പണം മുടക്കിൽ ഏറ്റവും ചെറിയ ഒരു കഥ സിനിമയാക്കിയിരിക്കുന്നു . സിനിമ
യിൽ ഒറ്റ വേഷം മാത്രം ധരിക്കുന്ന അഭിനേതാക്കൾ, ട്രോളി ഒഴിവാക്കി ഒരിടത്ത് തന്നെ ഉറപ്പിച്ചിരിക്കുന്ന ക്യാമറ, ( സിനിമയെ തള്ളാൻ ഫ്രീ ആയിട്ട് ഫാൻസ്‌കാർ ഉണ്ടല്ലോ ), ബാഗ്രൗണ്ട് സോങ്ങിന് പകരം കോപ്പി റൈറ്റ് കാലാവധിയായ 60 വർഷം മുൻപത്തെ തമിഴ് പാട്ടുകളും സിനിമ ഡയലോഗുകളും. ഇങ്ങനെ ആകെ മൊത്തം ഒരു ദാരിദ്ര്യം ഉണ്ടെങ്കിലും സിനിമ oരു ഉച്ചമയക്കം പോലെ തന്നെ ആസ്വദിച്ചു എന്നത് മറച്ചു വെക്കുന്നില്ല.
എന്നാൽ സിനിമയുടെ പേര് എഴുതി കാട്ടുന്നതിന്റെ കൂടെyയും സബ് ടൈറ്റിലിലും “ലിജോ ജോസ് പെല്ലിശേരിയുടെ നന്പകൽ” എന്ന് ബോധപൂർവം എഴുതി കാട്ടിയത് അൽപ്പം പൊങ്ങത്തരം ആയി തോന്നി. കാരണം ബ്രാൻഡ് ആകാനുള്ള വലുപ്പമൊന്നും ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഇപ്പോഴും ആയിട്ടുണ്ട് എന്ന് കരുതുന്നില്ല. ആമേനും, ഈമയൗവും മിടുക്കൻമാരുടെ രണ്ട് വൃത്തിയുള്ള സ്ക്രീപ്റ്റുകൾ ആയിരുന്നത് കൊണ്ടു അത് ഭംഗിയായി തന്നെ ചെയ്തു എന്നതൊഴിച്ചാൽ ലിജോ ജോസ് പെല്ലിശ്ശേരി അയാളുടെ ഫാൻസ് പുകഴ്ത്തൽ കൊണ്ട് മാത്രം മേഘങ്ങളിൽ നിൽക്കുന്ന ആളായിട്ടാണ് എപ്പോഴും തോന്നിയിട്ടുള്ളത്. ദേശാടനം പോലുള്ള നല്ല സ്ക്രീപ്റ്റുകൾ കിട്ടിയാൽ അത് ഗംഭീരമായി ചെയ്യുന്ന ജയരാജിന്റെ പുതിയ വേർഷൻ എന്നൊക്കെ നമുക്ക് മാക്സിമം വിളിക്കാം.
അതവിടെ നിൽക്കട്ടെ. ഇനി കഥയിലേക്ക് തമിഴ് നാട്ടിലൂടെ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു സംഘം മലയാളികളിൽ ഒരാൾ വഴിയിൽ ഇറങ്ങിപ്പോയി ഒരു തമിഴ് ഗ്രാമത്തിൽ ചെന്ന് ചിര അപരിചിതനെ പോലെ അവിടുന്ന് കൃത്യം രണ്ട് വർഷം മുൻപ് കാണാതായ ഒരാളുടെ ഭാവത്തിൽ പെരുമാറുന്നതാണ് സിനിമയുടെ കഥ. അയാൾക്ക് തമിഴ് അറിയില്ലെന്ന് കാട്ടാൻ അസ്വാഭാവികമായ സീനുകൾ കൂട്ടി ചേർത്തിരിക്കുന്നത് അൽപ്പം കല്ല് കടി ഉണ്ടാക്കി .
ചിത്രത്തിന്റെ അതെ തീം ഉള്ള ഒരു പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക്ക് ഉണ്ടാക്കിയ കഥക്ക് ഒരു വൻ തീയായി മാറാനൊന്നും കഴിഞ്ഞില്ല. മാത്രമല്ല വികസിപ്പിച്ചപ്പോൾ ഒത്തിരി സ്ഥലങ്ങളിൽ ചോദ്യങ്ങളുടെ പഴുതുകൾ ബാക്കിയാക്കുകയും ചെയ്തു. അടുത്ത് റിലീസ് ചെയ്ത ചുരുളി എന്ന സിനിമയിൽ കണ്ട ചില ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്ന സീനുകൾ ക്ലൈമാക്സിൽ ഉണ്ടെന്നതല്ലാതെ ലിജോ ജോസിന്റെതായ ഒരു സിഗ്‌നേച്ചറും അവഷേഷിപ്പിക്കാതെ തന്നെ ചിത്രം തീരുന്നു.
സിദ്ദിഖ്- ലാൽ മുതൽ റാഫി- ഷാഫി വരെയുള്ള വിജയം കണ്ട അനേകം എഴുത്തുകാരുടെ ആരുടെയെങ്കിലും കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഹരിശ്രീ അശോകനെ വെച്ചു പോലും മനസ്സറിഞ്ഞു ചിരിച്ചു വയറിളക്കാൻ പാകത്തിനുള്ള സിനിമ ഒരുക്കാമായിരുന്ന രസകരമായ സബ്ജക്ട് ലിജോ ജോസ് തലകുത്തി നിന്നിട്ടും ആകെ ചിരി കേട്ടത് “തൂറുക ” എന്ന വാക്ക് കേട്ടപ്പോൾ ആണ്. അതും പുറകിലെ വി ഐ പി സീറ്റുകളിൽ നിന്ന് അത്ര മാത്രം കോമഡി ദാരിദ്ര്യമാണ് ഈ സിനിമയിൽ അനുഭവപ്പെട്ടത്.
അഡൂരും ഹരിഹരനുമൊക്ക നൂല് കെട്ടി ബാലൻസ് ചെയ്ത് അഭിനയിപ്പിച്ചിട്ടുള്ള മമ്മൂട്ടിയെ കൈകാര്യം ചെയ്യാനുള്ള കഴിവ് ലിജോ ജോസിന് ആയിട്ടില്ല എന്നതിന്റെ നല്ല ഉത്തമ ഉദാഹരണമാണ് നായകന്റെ ഇൻട്രോക്ക് മുൻപുള്ള ബിൽഡ് അപ്പും , ദേഷ്യക്കാരനും പിശുക്കനുമായ നന്മ നിറഞ്ഞ നാട്ടിൻ പുറത്തുകാരനായുള്ള അദേഹത്തിന്റെ ക്യാരക്ടറൈസേഷനുമൊക്കെ . ബസ് യാത്രയ്ക്കിടെ മമ്മൂക്കയുടെ പഴയ സിനിമ കാണുന്ന ആളുകൾക്കിടയിലിരുന്നു അദ്ദേഹം തന്നെ കൈയ്യടിച്ചു രസിക്കുന്ന സീനൊക്കെ എഴുതി അദ്ദേഹത്തെ സുഖിപ്പിക്കാൻ നോക്കുന്ന ഒരാളായല്ല ആരാധകർക്കിടയിലെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇമേജ് എന്ന് ലിജോ ഓർത്താൽ നന്ന്.