‘പത്താംക്ലാസ്സിലെ എന്റെ ഫോട്ടോ ഇപ്പോഴും മമ്മൂക്ക സൂക്ഷിച്ച് വച്ചിട്ടുണ്ട്’; ഓര്‍മ്മകള്‍ പങ്കുവെച്ച് പൗളി വല്‍സണ്‍
അണ്ണന് തമ്പി, ഗപ്പി, ലീല, മംഗ്ലീഷ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് പൗളി വല്‍സണ്‍. മലയാള സിനിമയിലെ രണ്ടാം നിര അഭിനേതാക്കള്‍ക്കിടെ അധികം അംഗീകാരങ്ങളൊന്നും തേടിയെത്താത്ത ഈ താരത്തിനെ തേടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം എത്തുകയുണ്ടായി. മരിച്ചവരുടെ നന്മകള് ചൊല്ലിക്കരയുന്ന ഒരു കഥാപാത്രത്തെയാണ് ഈമയൗ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ പൗളി അവതരിപ്പിച്ചത്. മജു സംവിധാനം ചെയ്ത അപ്പന് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പൗളി ഇപ്പോള്‍ മലയാളി മനസില്‍ ഇടം നേടികഴിഞ്ഞു. ഇത്തരത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെ മികച്ച പെര്‍ഫോമന്‍സാണ് താരം കാഴ്ച്ചവെക്കുന്നത്.
മമ്മൂട്ടി നായകനായെത്തിയ അണ്ണന്തമ്പി എന്ന ചിത്രത്തിലാണ് പൗളി ആദ്യം അഭിനയിച്ചത്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. താരത്തിന്റെ കൂടെ താന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും അന്നത്തെ ചിത്രങ്ങള്‍ മമ്മൂട്ടി ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും പൗളി പറയുന്നു. ഇരുവരും മുമ്പ് ഒന്നിച്ച് നാടകത്തില്‍ അഭിനയിച്ചതാണെങ്കിലും അണ്ണന് തമ്പിയുടെ സമയത്ത് ഞാന്‍ മമ്മൂക്കയുടെ അടുത്തേക്ക് ചെന്നിട്ടില്ലായിരുന്നു. എനിക്ക് ഒരുപാട് വയസായിപ്പോയി. എന്നാല്‍ മമ്മൂക്ക ചുള്ളനായി ഇരിക്കുകയാണ്. ഇപ്പോഴും അദ്ദേഹം ചുള്ളനാണ്. അടുത്ത് ചെന്നിട്ട് എന്നെ അറിയുമോയെന്ന് ചോദിച്ചിട്ട് അറിയില്ലെന്ന് പറഞ്ഞാല്‍ അത് വലിയ ബുദ്ധിമുട്ടാകും. അതുകൊണ്ട് അടുത്ത് ചെല്ലേണ്ടെന്ന് വിചാരിച്ചെന്നും എന്നാല്‍ മമ്മൂട്ടി ഞെട്ടിച്ചെന്നും പൗളി പറയുന്നു.
പിന്നീട് സിദ്ദിഖ് പറഞ്ഞപ്പോള്‍ മമ്മൂക്ക വേഗം എന്റെ അടുത്ത് വന്നു. അവരുടെ മുമ്പിലൂടെ അതിന് മുമ്പ് ഞാന്‍ നടന്നു പോയിരുന്നു. എന്താടോ മുമ്പിലൂടെ പോയിട്ടും താന്‍ മിണ്ടാഞ്ഞതെന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കൂടെ നാടകത്തില്‍ അഭിനയിച്ചത്. അന്നത്തെ എന്റെ ഫോട്ടോയൊക്കെ അദ്ദേഹം ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. എന്റെ വീട്ടില്‍ ഇപ്പോഴും അന്നത്തെ പത്താംക്ലാസുകാരിയുടെ ഫോട്ടോയുണ്ടെന്ന് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞെന്നും മമ്മൂട്ടിക്ക് നല്ല ഓര്‍മശക്തിയാണെന്നും ഭീഷ്മ പര്‍വ്വത്തില്‍ ചെന്നപ്പോഴാണ് എനിക്ക് ഡയലോഗ് കിട്ടിയത്. അവിടെ ഇരുന്നാണ് മൊത്തം ഡയലോഗ് പഠിച്ചത്. മമ്മൂക്ക വരുന്നത് കൊണ്ട് ഞാന്‍ ഇരുന്ന് ഫുള്‍ പഠിച്ചിട്ടുണ്ടായിരുന്നു. അഭിനയിച്ച് കഴിഞ്ഞപ്പോള്‍ മമ്മൂക്കയെ കാണിച്ചു. അദ്ദേഹം എന്റെ നേരെ കൈകൂപ്പി. എനിക്ക് അവാര്‍ഡ് കിട്ടിയ സന്തോഷമായിരുന്നെന്നും പൗളി വ്യക്തമാക്കുന്നു.