മറ്റൊരു റെക്കോര്‍ഡ്കൂടി സ്വന്തമാക്കി പഠാന് ; 50-ാം ദിവസവും പ്രദര്‍ശനം 20 രാജ്യങ്ങളില്‍
നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന് നായകനായി എത്തിയ ചിത്രമാണ് പഠാന്. ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ് ഈ ചിത്രം. ബോളിവുഡ് സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും പഠാന് നേടി കഴിഞ്ഞു. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ ‘പഠാന്’ കുതിപ്പ് തുടരുകയാണ്. തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. തൂ ഛൂട്ടീ മേം മക്കാര്‍ അടക്കം ബോളിവുഡില്‍ നിന്നുള്ള പുതിയ റിലീസുകള്‍ എത്തിയിട്ടും വിജയപ്പകിട്ടിന് മങ്ങലേല്‍ക്കാതെയുള്ള കളക്ഷന്‍ ചിത്രത്തിന് ഇപ്പോഴും നേടാനാവുന്നുണ്ട് എന്നതാണ് കൌതുകം.
ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന പഠാന്. ജനുവരി 25 ന് ലോകമമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇന്ന് 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. 50 ദിനങ്ങളില്‍ എത്തുമ്പോഴും ചിത്രം മികച്ച സ്ക്രീന്‍ കൗണ്ടിലാണ് പ്രദര്‍ശനം തുടരുന്നത് എന്നത് ഈ ചിത്രം നേടിയെടുത്ത ജനപ്രീതി എത്രയെന്നതിന് തെളിവാകുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകമാകെ 20 രാജ്യങ്ങളില്‍ പഠാന് ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയില്‍ 800 സ്ക്രീനുകളിലും വിദേശ മാര്‍ക്കറ്റുകളില്‍ 135 സ്ക്രീനുകളിലും. ലോകമാകെ 8000 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.
ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന് റിലീസ് ചെയ്തത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍ എബ്രാഹം വില്ലന്‍ വേഷത്തിലുമെത്തുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.