ഓരോ 2-3 ദിവസങ്ങളിലും 5 കോടി വീതം കൂടികൊണ്ടേയിരിക്കുന്നു..! ‘പാപ്പന്’ അതിവേഗം ’50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു…!
ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് ജോഷി-സുരേഷ് ഗോപി ടീമിന്റെ പാപ്പന് കുതിക്കുകയാണ്. ലോകമെമ്പാടും ഹൗസ്ഫുള് ഷോകളുമായി പാപ്പന് സൂപ്പര്‍ ഹിറ്റില്‍ നിന്ന് മെഗാ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ജൂലൈ 29നാണ് മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന പാപ്പന് റിലീസ് ചെയ്തത്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ മെഗാഹിറ്റായിരുന്നു. കോവിഡിന് ശേഷം മലയാള സിനിമാ വ്യവസായത്തിന് വലിയ തോതിലുള്ള ആശ്വാസമാണ് പാപ്പന് നല്‍കുന്നത്. റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളില്‍ തന്നെ പാപ്പന് 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്.
ആഗോള ബോക്സോഫീസില്‍നിന്നായി ഇതുവരെ 31.43 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്. ഓരോ ദിവസവും മൂന്ന് കോടിയും അതിന് മുകളിലുമായി കളക്ഷന്‍ കൂടി കൊണ്ടിരിക്കുകയാണ്. 31 കോടിയും പിന്നിട്ടിരിക്കുയാണ് ഇപ്പോള്‍. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന് നേടി. കഴിഞ്ഞ തിങ്കളാഴ്ച 1.72 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ 17.85 കോടിയാണ്. തിയേറ്ററുകള്‍ ഇപ്പോഴും ഹൗസ്ഫുള് ഷോകളുമായാണ് പാപ്പന് മുന്നേറുന്നത്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് തന്നെ വലിയ ആവേശം നല്‍കുന്നതാണ്.
സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന് എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിച്ചത്. ഗോകുല്‍ സുരേഷും സുരേഷ് ഗോപിയും ആദ്യമായി ഒന്നിച്ച് സ്ക്രീനില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ആര്.ജെ ഷാനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജ്മല്‍ അമീര്‍, ആശ ശരത്, ടിനി ടോം, രാഹുല്‍ മാധവ്, ചന്തുനാഥ്, നന്ദു എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം ചിത്രത്തില്‍ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് ചിത്രത്തിലെ സത്രീ കഥാപാത്രങ്ങള്‍. കാലമിത്ര കഴിഞ്ഞിട്ടും ഒരു സൂപ്പര്‍ താര ചിത്രത്തില്‍ ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം കാണുക എന്നത് കണ്ടുകിട്ടുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്രയും ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉള്ള ആദ്യ മലയാള ത്രില്ലര്‍ സിനിമ പാപ്പന് തന്നെയന്നതില് സംശയമില്ല. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ജുവല്‍ മേരി, മാനസ രാധാകൃഷ്ണന്, സാധിക വേണുഗോപാല്‍, റോസിന് ജോളി, പാര്‍വ്വതി മാല, സ്വാസിക, സജിത മഠത്തില്‍, സാവിത്രി ശ്രീധരന് എന്നിവരായിരുന്നു ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.