News Block
Fullwidth Featured
മലയാളത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള റിവഞ്ച് ത്രില്ലർ, ജിഷോ ലോൺ ആന്‍റണിയുടെ അസാധ്യ മേക്കിങ്, പ്രേക്ഷക പ്രീതിയിൽ മുന്നേറി ‘രുധിരം
സാധാരണയായി അന്യ ഭാഷയിൽ നിന്നും ഒരു നടൻ മറ്റൊരു ഫിലിം ഇൻഡസ്ട്രിയിൽ എത്തുമ്പോള്‍ ക്യാരക്ടർ റോളുകളോ വില്ലൻ വേഷങ്ങളോ ഒക്കെയാകും പലപ്പോഴും ലഭിക്കുന്നത്. എന്നാൽ കന്നഡയിൽ നിന്നുമെത്തി ഒരു മലയാള സിനിമയിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് രാജ് ബി ഷെട്ടി. അദ്ദേഹം കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ മലയാള സിനിമയായ ‘രുധിര’ത്തിന് ബോക്സോഫീസിൽ ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. സിനിമയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന മലയാളി സിനിമാ പ്രേമികൾ സ്വന്തമായുണ്ട് അദ്ദേഹത്തിന്. അദ്ദേഹം നായകനായെത്തിയ കന്നഡ സിനിമകൾക്ക് നൽകിയതിനേക്കാൾ ഏറെ പിന്തുണയാണ് […]
മോഹൻലാൽ ഒരുക്കിവെച്ച ദൃശ്യവിസ്മയം ഒരു സംഭവം തന്നെ ; ബറോസിന്റെ വീഡിയോ പുറത്ത്
മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന തിരിച്ചുവരവാണ് മോഹൻലാലിന്റേത്. മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നത് കാണാൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിരവധി പ്രതീക്ഷയുണർത്തുന്ന സിനിമകളാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്. അതിൽ ആദ്യത്തെ സിനിമയാണ് ഫാന്റസി പീരീഡ് ചിത്രമായ ‘ബറോസ്’. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്.ബറോസിന്റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടായിരിക്കും എന്നതും പ്രത്യേകതയാണ്. ബറോസിന്റെ കന്നഡ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുകയാണ്. മനോഹരമായ ഗാനമാണ് […]
അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ പിടിച്ചിരുത്തുന്ന ‘രുധിരം’; അഭിനയ മികവിൽ ഞെട്ടിച്ച് രാജ് ബി ഷെട്ടിയും അപർണയും, റിവ്യൂ വായിക്കാം
ഒരു ദിവസം നമ്മള്‍ ഒരു മുറിക്കുള്ളിൽ അടയ്ക്കപ്പെടുന്നു എന്ന് ചിന്തിക്കുക, മൊബൈലില്ല, കംപ്യൂട്ടറില്ല, ടെലിവിഷനില്ല, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ദിവസങ്ങള്‍. ആ മുറിയിൽ നിന്നും പുറത്തു കടക്കാനാവാത്ത വിധം ദിവസങ്ങൾ തള്ളി നീക്കേണ്ടി വരുന്നതിന്‍റെ നിസ്സഹായത എത്രമാത്രമെന്ന് ആലോചിച്ചു നോക്കൂ, അതോടൊപ്പം ശരീരം നോവുന്ന പീഡനങ്ങളും. ഓർക്കുമ്പോഴേ പേടി തോന്നുന്നൊരു അനുഭവമാണത്. അത്തരത്തിൽ ഉള്‍ക്കിടലമുണ്ടാക്കുന്ന ഭയത്തിന്‍റേയും നിസ്സഹായാവസ്ഥയുടെയും വേദനകളുടേയുമൊക്കെ നേർക്കാഴ്ചയായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് രാജ് ബി ഷെട്ടി – അപർണ ബാലമുരളി ടീമിന്‍റെ ‘രുധിരം’ എന്ന ചിത്രം. […]
തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍
തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. നടനെ ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരികയാണ് പൊലീസ്. ചിത്രത്തിന്‍റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല […]
വിസ്മയിപ്പിക്കാന്‍ രാജ് ബി ഷെട്ടിയും അപർണയും; ‘രുധിരം’ നാളെ മുതൽ തിയേറ്ററുകളിൽ
‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’, ‘ടോബി’ എന്നീ ചിത്രങ്ങളിൽ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘രുധിരം’ നാളെ മുതൽ തിയേറ്ററുകളിൽ. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷോ ലോണ്‍ ആന്‍റണിയാണ്. മേക്കിങ്ങിൽ ഒട്ടേറെ പുതുമകളുമായിട്ടായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് അടിവരയിടുന്നുണ്ട് സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ […]
“ആദ്യ സിനിമയില്‍ അങ്ങ് വില്ലന്‍ ആയിരുന്നില്ലേ? 1980 ല്‍ ഇറങ്ങിയ പടം?” ; ‘ബറോസ്’ ട്രെയ്‍ലർ ലോഞ്ച് വേദിയിൽ അക്ഷയ് കുമാർ
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ച് ശ്രദ്ധേയമായത് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ സാന്നിധ്യം കൊണ്ടാണ്. മോഹന്‍ലാലുമായി സൗഹൃദം പുലര്‍ത്തുന്ന അക്ഷയ് കുമാര്‍ ആണ് ബറോസിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തത്. മോഹന്‍ലാല്‍ എന്ന നടനോടുള്ള തന്‍റെ ബഹുമാനം വാക്കുകളില്‍ വ്യക്തമാക്കിക്കൊണ്ടാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്. മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റിലീസ് വര്‍ഷമടക്കം കൃത്യമായി പറയുന്ന അക്ഷയ് കുമാറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ടുണ്ട്. “മോഹന്‍ലാല്‍ സാബിന്‍റെ വളരെ വലിയ ആരാധകനാണ് ഞാന്‍. […]
മോഹന്‍ലാലിനൊപ്പം തമിഴിലെ പ്രശസ്ത താരവും! ലൊക്കേഷന്‍ അനുഭവം പങ്കുവച്ച് ആര്‍ ജെ രഘു
മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലും ചിത്രീകരിച്ച സിനിമയുടെ ആഗോള റിലീസ് 2025 മാര്‍ച്ച് 27 ന് ആണ്. ചിത്രത്തിന്‍റെ വിവരങ്ങളൊക്കെ രഹസ്യമായി സൂക്ഷിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതിലൊന്നാണ് ചിത്രത്തിലെ താരനിര. ലൂസിഫറില്‍ ഇല്ലാത്ത പലരും എമ്പുരാനില്‍ ഉണ്ടാവും. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ തമിഴിലെ ഒരു പ്രശസ്ത അഭിനേതാവുമുണ്ട്. ഇപ്പോഴിതാ എമ്പുരാന്‍ ലൊക്കേഷനില്‍ താന്‍ കണ്ട കാഴ്ചയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് […]
‘ഈ കാട് പോലെ തന്നെയല്ലേ ഈ ലോകം!’ ഓരോ സെക്കൻഡും ആകാംക്ഷ നിറച്ച് ‘രുധിരം’ ട്രെയിലർ പുറത്ത്; ചിത്രം ഡിസംബർ 13ന് തിയേറ്ററുകളിൽ
തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം ‘രുധിരം’ ട്രെയിലർ പുറത്തിറങ്ങി. ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതി ദുരൂഹമായ ചില സംഭാഷണ ശകലങ്ങളുമായാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സൈക്കോളജിക്കൽ […]
“നിങ്ങള്‍ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞ് കൂട്ടുന്നതുമൊക്കെ ഒരുപക്ഷേ നിങ്ങള്‍ക്ക് തന്നെ ബാധ്യത ആയേക്കാം ” ; മോഹന്‍ലാല്‍ ആരാധകരോട് ‘തുടരും’ സംവിധായകന്‍
മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ എത്തുന്ന ചിത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നും എന്ത് പ്രതീക്ഷിക്കരുതെന്നും പറയുകയാണ് സംവിധായകന്‍. രജപുത്ര വിഷ്വല്‍ മീഡിയ തന്നെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം. “മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഞാന്‍ ചെയ്യുന്ന […]
വാലിബന്റെ പരാജയം, നിരാശ മാറാനെടുത്തത് മൂന്നാഴ്ച; തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി
മൂന്നു ദശാബ്ദങ്ങൾ നീണ്ട ആ വലിയ കരിയറിലെ ഒരു അസാധാരണ വർഷമാണ് കടന്നു പോകുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്നു വിശേഷിപ്പിക്കാവുന്ന മോഹൻലാൽ എന്ന അഭിനേതാവിന് ഈ വർഷം അവകാശപ്പെടാൻ ഒരേ ഒരു ചിത്രം മാത്രം- മലൈക്കോട്ടൈ വാലിബൻ, അതും ബോക്സ്ഓഫീസിൽ ‘ലാൽ മാജിക്’ കാട്ടാതെ ഒതുങ്ങി. ഈ വർഷം ജനുവരി 25ന് റിലീസ് ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിനായി വൻ പ്രതീക്ഷയോടെ ആയിരുന്നു […]