വിവാദത്തിനിടെ ഓറഞ്ച് ബിക്കിനിയില്‍ ഫോട്ടോ ഷൂട്ട് നടത്തി സണ്ണി ലിയോണ്‍; കൈയ്യടിച്ച് ആരാധകര്‍
1 min read

വിവാദത്തിനിടെ ഓറഞ്ച് ബിക്കിനിയില്‍ ഫോട്ടോ ഷൂട്ട് നടത്തി സണ്ണി ലിയോണ്‍; കൈയ്യടിച്ച് ആരാധകര്‍

പത്താന്‍ എന്ന സിനിമയെ പറ്റിയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും മറ്റും പുറത്തു വരുന്നത്. ഷാരൂഖാന്‍ നായകനായും ദീപിക പദുകോണ്‍ നായികയായും എത്തുന്ന ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ഒരു ഗാനം പുറത്തിങ്ങിയതോടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുവാന്‍ തുടങ്ങി.

സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് ചില സംഘടനകള്‍ ആരോപണം ഉന്നയിക്കുന്നത്.

വിവാദം ആളികത്തുന്നതിനിടെ പ്രതിക്ഷേധം എന്ന നിലയില്‍ കാവി ബിക്കിനിയില്‍ ഫോട്ടോഷൂട്ട് നടത്തിക്കൊണ്ട് എത്തിയിരിക്കകയയാണ് സണ്ണി ലിയോണ്‍. തന്റെ ഇന്റഗ്രാം പേജിലൂടെയാണ് സണ്ണി ഫോട്ടോ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇത് മോദി സര്‍ക്കാറിനുള്ള ഒരു മറുപടിയാണ് എന്നാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന ചില കമന്റുകള്‍. ഇനിയെങ്കിലും സംഘപരിവാര്‍ അനുകൂലികള്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് കമന്റില്‍ പറയുന്നത്. എന്തായാലും നിരവധി ആളുകള്‍ ആണ് സണ്ണി ലിയോണിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.

അതേസമയം, നടന്‍ മുകേഷ് ഖന്നയും (പഴയ ശക്തിമാന്‍ താരം) പത്താനിലെ പാട്ടിനെതിരെ രംഗത്തെത്തി. ‘ബേഷാരം രംഗ്’ എന്ന ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്നാണ് നടന്റെ ആരോപണം. പാട്ടിലെ പ്രധാന പ്രശ്നം ‘അശ്ലീലത’ ആണെന്നും ഖന്ന പറഞ്ഞു. ഇത്തരം പാട്ടുകളാണ് ബോളിവുഡിനെ പ്രതിസന്ധിയിലാക്കുന്നത് എന്നും ഖന്ന തുറന്നടിച്ചു.

കൂടാതെ, സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെയും മുകേഷ് ഖന്ന ആരോപണം ഉന്നയിച്ചു. നമ്മുടെ രാജ്യം സ്പെയിനോ സ്വീഡനോ അല്ല, എല്ലാം അനുവദിക്കുന്ന ഒരു രാജ്യമല്ല. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ നിങ്ങള്‍ ആദ്യം അവതരിപ്പിക്കും, അടുത്തതായി നിങ്ങള്‍ അവരെ വസ്ത്രമില്ലാതെ അവതരിപ്പിക്കും’. ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം സെന്‍സര്‍ബോര്‍ഡ് കാണുന്നില്ലേ? എന്നായിരുന്നു ഖന്നയുടെ ചോദ്യം.

https://www.instagram.com/reel/CmLS77uDXnr/?utm_source=ig_web_copy_link