“മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ത് ബന്ധം നിലവിൽ ഞാനുമായിട്ടായിരിക്കണം” – മോഹൻ ജോസ്
മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സൗഹൃദങ്ങൾക്ക് കൊടുക്കുന്ന വില വളരെ വലുതാണ് എന്ന പ്രേക്ഷകർക്കെല്ലാം അറിയാം. പല താരങ്ങളും ഈ അനുഭവങ്ങൾ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുമായി സൗഹൃദം ഉള്ളവരെ അദ്ദേഹം ഒരിക്കലും മറക്കാറില്ല. അത്തരത്തിൽ ഒരു സൗഹൃദ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 47 വർഷത്തോളമുള്ള ഒരു സൗഹൃദത്തിന്റെ കഥയാണ് നടൻ മോഹൻ ജോസിന് മമ്മൂട്ടിയെ കുറിച്ച് പറയാനുള്ളത്. 1975 തുടങ്ങിയ കൂട്ടാണ് മമ്മൂട്ടിയുമായി. മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ത് ബന്ധം നിലവിൽ താനും ആയിട്ടായിരിക്കും എന്നും അദ്ദേഹം പറയുന്നുണ്ട്.
ഒരുവേള മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ത് ബന്ധം നിലവിൽ ഞാനുമായിട്ടായിരിക്കണം. 1975ൽ പൊട്ടിമുളച്ചതാണ്. അന്ന് മമ്മൂട്ടി നിയമ വിദ്യാർത്ഥിയും ഞാൻ ബോംബെയിൽ സർക്കാർ ഉദ്യോഗസ്ഥനും ആയിരുന്നു. പിന്നീട് സിനിമയ്ക്ക് വേണ്ടി മദ്രാസിൽ താമസമായപ്പോൾ, തിരക്കുള്ള താരമായി മാറിക്കൊണ്ടിരുന്ന മമ്മൂട്ടി പലപ്പോഴും മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലുകളിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ട് സംവിധായകരെ പരിചയപ്പെടുത്തിത്തരാം എന്ന് പറയുമായിരുന്നു. അന്ന് എനിക്ക് അത് പ്രയോജനപ്പെടുത്തുവാൻ സാധിച്ചില്ല. ഇന്നും അങ്ങനെ തന്നെ. ഇങ്ങനെയാണ് മോഹൻ ജോസ് കുറിക്കുന്നത്.
അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സൗഹൃദത്തിന് ഒരു പ്രത്യേക വില കൊടുക്കുന്ന വ്യക്തിയാണ് മമ്മൂട്ടി എന്ന് സിനിമയ്ക്കുള്ളിൽ തന്നെ പലരും പറയാറുണ്ട്. തന്റെ സുഹൃത്തുക്കളോട് വളരെ സ്വാതന്ത്ര്യത്തോടെ അവരുടെ ഭക്ഷണകാര്യങ്ങളിൽ വരെ ഇടപെടുന്ന ഒരു സുഹൃത്താണ് മമ്മൂക്ക എന്നാണ് പറയാറുള്ളത്. വളരെ താല്പര്യത്തോടെയാണ് ആ ഒരു ഇടപെടലിനെ അവരും കാണുന്നത്. സിദ്ധിഖ് അടക്കമുള്ള പല താരങ്ങളും മമ്മൂട്ടിയുടെ ഈ സ്വഭാവത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. അത്രമേൽ പ്രിയപ്പെട്ട സുഹൃത്താണെങ്കിൽ അവർക്ക് വേണ്ടി തനിക്ക് പ്രിയപ്പെട്ട എന്തും നൽകാനും മമ്മൂട്ടി തയ്യാറാകാറുണ്ട്. പലപ്പോഴും ഭക്ഷണവും മറ്റും അവരെ വീട്ടിൽ വിളിച്ചു നൽകുകയും മമ്മൂട്ടിയുടെ പതിവാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. അത്രമേൽ അടുത്ത സൗഹൃദം ഉള്ളവരുടെ ഭക്ഷണകാര്യങ്ങളിലാണ് നിയന്ത്രണം മമ്മൂട്ടി നൽകാറുള്ളത്. ഒരുപാട് ഭക്ഷണം ഒന്നും കഴിക്കരുത് ശരീരം ശ്രദ്ധിക്കണം എന്നൊക്കെയുള്ള താരത്തിൽ അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു പല സുഹൃത്തുക്കളും പറയാറുണ്ട്.