”കല്യാണം കൊച്ച് വേണ്ടെന്ന് വെച്ചത് നന്നായി, അവന് വട്ടാ”; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ടീസർ പുറത്ത്
1 min read

”കല്യാണം കൊച്ച് വേണ്ടെന്ന് വെച്ചത് നന്നായി, അവന് വട്ടാ”; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ടീസർ പുറത്ത്

ലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമിച്ച് നാദിർഷാ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. 56 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ടീസർ തന്നെ ഏറെ ഉദ്യോ​ഗഭരിതമാണ്. അർജുൻ അശോകന് വളരെ പ്രാധാന്യമുള്ള വേഷമാണ് സിനിമയിൽ എന്നാണ് ടീസറിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

മെയ് 31നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നാദിർഷ- റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ്. മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ അവതരിപ്പിക്കുകയാണ് നാദിർഷ. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദേവിക സഞ്ജയ് ആണ് നായിക.

ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. ബൈജു സന്തോഷ്, സുധീർ കരമന, ജോണി ആൻ്റണി, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, സുധീർ, സമദ്, കലാഭവൻ ജിൻ്റോ, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, മാളവികാ മേനോൻ, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.