‘ഹാപ്പി വെഡിങ്ങിൽ സിജു വിത്സന് പകരം ദുൽഖർ ആണ് അഭിനയിച്ചതെങ്കിൽ പടം വേറെ ലെവൽ ഹിറ്റ് ആയേനെ’: ഒമർ ലുലു
മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി വെഡിങ്. 2016ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. വാണിജ്യപരമായി വിജയിച്ച ചിത്രമായിരുന്നു അത്. പിന്നീട് ചങ്ക്സ് എന്ന ചിത്രവും, ഒരു അഡാറ് ലവ് എന്ന ചിത്രവും സംവിധാനം ചെയ്തു. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മലയാളത്തില്‍ പല സിനിമകളും വിജയിക്കുന്നത് സ്റ്റാര്‍ഡം കാരണമാണെന്നാണ് അദ്ദേഹം പറയുന്നത്. ചാര്‍ലി എന്ന സിനിമ വിജയിച്ചത് ദുല്‍ഖറിന്റെ സ്റ്റാര്‍ഡം കാരണമാണെന്നും, വേറെ ആരെങ്കിലുമാണ് അതില്‍ അഭിനയിക്കുന്നതെങ്കില്‍ വിജയിക്കില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഒമര്‍ ലുലു.
സ്റ്റാര്‍ഡം എന്നത് സിനിമയെ സ്വാധീനിക്കുന്ന ഘടകമാണ്. സ്റ്റാര്‍ഡം കാരണമാണ് ഇവിടെ പല സിനിമകളും വിജയിക്കുന്നത്. ദുല്‍ഖറിന്റെ സ്റ്റാര്‍ഡം കാരണമാണ് താന്‍ സംവിധാനം ചെയ്ത ചാര്‍ലി എന്ന പടം വിജയിച്ചത്, അതുപോലെ ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ പകരം ദുല്‍ഖര്‍ അഭിനയിച്ചിരുന്നെങ്കില്‍ ആ പടം വന്‍ ഹിറ്റായേനെ എന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു. അതേസമയം, സല്യൂട്ട് സിജു വില്‍സണെ പോലുള്ളവര്‍ക്ക അഭിനയിക്കാനുള്ള പടമാണ്, എന്നാല്‍ ദുല്‍ഖറിനെ പോലുള്ളവരൊക്കെ ഒക്കെ വലിയ പടങ്ങള്‍ ചെയ്യണം. എന്നാലെ മലയാളം സിനിമകള്‍ കേറിവരൂവെന്ന് ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോഹന്‍ലാലിനെ നായകനാക്കി തനിക്കൊരു എന്റര്ടെയ്നര് ചിത്രം ചെയ്യണമെന്ന ആഗ്രഹവും ഒമര്‍ ലുലു തുറന്നു പറഞ്ഞു. ഛോട്ടാ മുംബൈ പോലുള്ള പടങ്ങളാണ് തനിക്ക് മോഹന്‍ലാലിനെ വെച്ച് എടുക്കേണ്ടത്. ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് പവര്‍ സ്റ്റാര്‍. ബാബു ആന്റണി ആണ് അതിലെ നായകന്. മുഴുനീള ആക്ഷന്‍ ചിത്രമായാണ് പവര്‍ സ്റ്റാര്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡെന്നീസ് ജോസഫ് ആണ്. ചിത്രത്തില്‍ ബാബുരാജ്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ബാബു ആന്റണി എത്തുന്ന ചിത്രം കൂടിയാണ് പവര്‍ സ്റ്റാര്‍.