“ഓളവും തീരവും …  ഹെവി ക്ലാസ് ” ; പ്രേക്ഷകൻ്റെ കുറിപ്പ്
1 min read

“ഓളവും തീരവും … ഹെവി ക്ലാസ് ” ; പ്രേക്ഷകൻ്റെ കുറിപ്പ്

മലയാളികൾ ഒന്നടങ്കം കാത്തിരുന്നൊരു ആന്തോളജി സിനിമയുണ്ട്. പേര് മനോരഥങ്ങൾ. മലയാളത്തിന്റെ പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ഏവരും കാത്തിരിക്കുന്നത് മോഹൻലാൽ പടം കാണാനായിരുന്നു. ഓളവും തീരവും എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. പ്രിയദർശൻ ആണ് സംവിധാനം. ഇന്നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

“തുലാ മഴയിൽ പുഴയിൽ തടി കൊണ്ടു പോകുന്നത് മരണത്തെ മാടി വിളിക്കുന്നതിനു തുല്യമാണെന്ന്”

കൂടെയുള്ളവർ പറഞ്ഞിട്ടും അയാൾ ആ മഴയത്തു പുഴയിലേക്ക് ഇറങ്ങിയത് അവൾക്ക് വേണ്ടിയായിരുന്നു …..

അത്ര നാൾ മറ്റുള്ളവർക്ക് വേണ്ടി പണിയെടുത്തു ശീലമുള്ള അയാൾ അന്നാദ്യമായി അയാൾക്ക് വേണ്ടി പണിയെടുക്കാൻ കാരണം ഒന്നെയുണ്ടായിരുന്നുള്ളു ….

വാഴക്കടവത്ത് തന്നെ കാത്തിരിക്കുന്ന ആ മുഖം …..

തനിക്ക് വീണ്ടും വീണ്ടും കാണണം എന്ന് മോഹം തോന്നിയിട്ടുള്ള ഒരേയൊരു മുഖം …

നബീസ ❤️❤️

ഒഴുക്കു വെള്ളത്തിൽ പൊങ് എന്ന പോലെ അലസമായി എങ്ങോട്ടെന്നില്ലാതെ ഒഴുകി നടന്ന അയാൾ പുഴയുടെ ഓളങ്ങളിൽ വാഴക്കടവിന്റെ തീരത്തണഞ്ഞപ്പോൾ..

ആ തീരത്തു അവൾ ഉള്ളത് കൊണ്ടാകാം അവിടെ അടിഞ്ഞു കൂടാൻ അയാൾക്ക് തോന്നിയതും …..

ഓളവും തീരവും ….❤️

ഹെവി ക്ലാസ് ❤️….

മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരനും നായക നടനും തനിക്ക് വേണ്ടി ഒന്നിച്ച സിനിമയെ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നിട്ടു കൂടി അയാൾ മേക്കിങ് മികവ് കൊണ്ടു വേറൊരു തലത്തിലേക്ക് ഉയർത്തുകയാണ് ….

പ്രിയൻ .. ❤️

കണ്ടിരിക്കുന്നവരുടെ കണ്ണിൽ ഒരു നിമിഷ നേരം അതിശയവും അമ്പരപ്പും സൃഷ്ടിക്കാൻ അയാൾക്ക് വർണങ്ങളൊന്നും വേണ്ടിയിരുന്നില്ല ഒരു വഞ്ചിയും രണ്ട് ആടുകളും കുറച്ചു കുപ്പി വളകളും ധാരാളം ആയിരുന്നു ….. ❤️❤️

ബാപ്പൂട്ടിയെയും നബീസയെയും കുഞ്ഞാലിയെയും പിന്നെ മമ്മദിക്കയേയും കാണാനും പരിചയപ്പെടാനും അവരുടെ കൂടെ ആ നാട്ടിലൂടെ കുറച്ചു നേരം കാഴ്ചകളും കണ്ടു നടക്കുവാൻ ആയി കാണാം ….

മനോരഥങ്ങൾ സീ 5 ഇൽ ലഭ്യമാണ്…. 👍