‘ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം, നമ്മള് ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ല’; നൈല ഉഷ
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് നൈല ഉഷ. നടി എന്നതു പോലെ തന്നെ ആര്‍ജെ എന്ന നിലയിലും വളരെ പ്രശസ്തയാണ് നൈല. ദുബായിലാണ് നൈല ആര്‍ജെയായി ജോലി ചെയ്യുന്നത്. നൈലയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ പ്രിയന് ഓട്ടത്തിലാണ്’ എന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, നൈല ഉഷയുമായി നടത്തിയ ഇന്റര്‍വ്യൂവാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ചിന്തിക്കുന്ന ഒരാളാണ് താനെന്നാണ് നൈല പറയുന്നത്. അങ്ങനെ തന്നെയാണ് തന്റെ ജീവിതവുമെന്നും താരം പറയുന്നു.
അതുപോലെ, താന്‍ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണമെന്നും നമ്മള് ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ലെന്നുമാണ് നടി തുറന്നു പറയുകയാണ്. ‘പ്രിയന് ഓട്ടത്തിലാണ്’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയുള്ള അവതാരകന്റെ ചോദ്യത്തിനാണ് നൈല മറുപടി നല്‍കിയത്. അഭിമുഖത്തില്‍ നൈലയോടൊപ്പം നടന് ഷറഫുദ്ദീനും നടി അപര്‍ണ ദാസും പങ്കെടുത്തിരുന്നു.
കൊവിഡ് കാലത്ത് ഇനി സിനിമയുണ്ടാകുമോ എങ്ങനെയാണ് മുന്നോട്ട് പോവുക എന്നൊക്കെ ആലോചിച്ച് നമ്മള് ഇരിക്കുമ്പോള്‍ നൈലയുടെ പ്രശ്നം താന്‍ മേടിച്ച ഡ്രസ് ഇനി എപ്പോള്‍ ഇടും എന്നായിരുന്നുവെന്ന് ഷറഫുദ്ദീന് തമാശ രൂപത്തില്‍ പറഞ്ഞപ്പോഴായിരുന്നു നൈല തന്റെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ച് പറഞ്ഞത്. അതേസമയം, നൈല ഉഷയുടെ ഏറ്റവും പുതിയ ചിത്രമാണ് പ്രിയന് ഓട്ടത്തിലാണ് എന്നത്. നൈലയ്്ക്ക് പുറമെ ഷറഫുദ്ദീന്, അപര്‍ണ ദാസ്, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റണി സോണി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഓടുന്ന ‘പ്രിയന്’ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഷറഫുദ്ദീന് ആണ് പ്രിയന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രത്തിലെ മറ്റൊരു കഥാപാത്രം ബിജു സോപാനത്തിന്റേതാണ്. ‘കുട്ടേട്ടന്’ എന്നാണ് കഥാപാത്രത്തിന്റെ പേര്. അതേസമയം, നൈല ഉഷ, അശോകന് തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു.