‘പുതുമുഖ സംവിധായകനായ ആദിലിന്റെ മനോഹരമായ ഒരു നല്ല സിനിമ’; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ സിനിമയെക്കുറിച്ച് കുറിപ്പ്
മലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. തന്റെ അഭിനയ മികവും നിറഞ്ഞ ചിരിയും കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടി. ആറ് വര്‍ഷമായി മലയാള സിനിമയില്‍ നിന്നും ഭാവന വിട്ടു നില്ക്കുക ആയിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാവന തിരികെ എത്തി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അശോകന്, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന് എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഇപ്പോഴിതാ ചിത്രം കണ്ട പ്രേക്ഷകന് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്നു ‘
a film from London Talkies and Bonhomie Entertainments – Directed by Adil Maimoonathu Ashraf (debut )
പുതുമുഖ സംവിധായകന് ആയ ആദില്‍ ന്റെ മനോഹരമായ ഒരു നല്ല സിനിമ.
ഒരുപാടു പേര്‍ക്ക് പലതരത്തില്‍ connection തോന്നുന്ന കഥാസന്ദര്‍ഭങ്ങള്‍ സംവിധായകന് കരുതി വച്ചിട്ടുണ്ട്.
മനോഹരമായി തോന്നിയത്…. നഷ്ടപ്രണയം, divorce, എന്നീ വിഷയങ്ങള്‍ സംവിധായകന് പറഞ്ഞ രീതി ആണ്. സാധാരണ സിനിമകളില്‍ കുലസ്ത്രീ പരിവേഷത്തില്‍ തളച്ചിടാന്‍ ആണ് ആളുകള്‍ക്ക് തിടുക്കം… അല്ലേല്‍ ഇഷ്ടം.. അതുമല്ലേല്‍ അതാണ് അതിന്റെ ഒരു ഇത്. divorce എന്നത് മലയാളി സമൂഹത്തിനു ഇപ്പോഴും ഒരു കല്ലുകടി ആണ്. പക്ഷെ വളരെ പക്വതയോടെ തന്നെ ആദില്‍ അത് പറഞ്ഞു.
അവളിടങ്ങള്‍ എവിടെയാണെന്ന് അവള് തന്നെ തീരുമാനിക്കട്ടെ… കാരണം കടന്നു വന്ന കനല് വഴികളിലെ ചൂട് അവള്‍ക്കു മാത്രമേ അറിയൂ… അതില്‍ മറ്റുള്ളവര്‍ക്ക് കാഴ്ചക്കാരുടെ സ്ഥാനം മാത്രമേ ഉള്ളു.. ഇത് പറയുമ്പോള്‍ നെറ്റിചുളിച്ചു എന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഞാന്‍ മനസിലാക്കുന്നു — ആഹാ മെര്ലിന് feminist ആണല്ലേ എന്ന്… -.. ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്ന പെണ്ണുങ്ങള്‍ക്ക് സമൂഹം കൊടുക്കുന്ന പേര് അങ്ങനെ ആണെങ്കില്‍ അത് കേള്‍ക്കാന്‍ സന്തോഷമേ ഉള്ളു.
അതിഗംഭീര മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിച്ചു ഈ സിനിമ കാണാന്‍ പോകണ്ട.. പക്ഷെ മനസ്സില്‍ തടയുന്ന കുഞ്ഞു കുഞ്ഞു സന്ദര്‍ഭങ്ങള്‍ ഉണ്ട്.
ഭാവന എന്ന അഭിനേത്രി നിത്യ എന്ന കഥാപാത്രം നല്ല രീതിയില്‍ തന്നെ ചെയ്തു. ഷറഫുദ്ദിന് എന്ന നടന്റെ ആദ്യകാല സിനിമകള്‍ തന്നെയാണ് ഏറെ പ്രിയം… പിന്നെ ഒരുപാടു ഇഷ്ടം അയാള്‍ ചെയ്ത വില്ലന്‍ വേഷങ്ങളും ആണ്.. ഇതില്‍ ചില അവസരങ്ങളില്‍ അയാളുടെ പ്രകടനം അതിമനോഹരം ആയി. അനാര്‍ക്കലി എന്ന നടി നല്ല ഭംഗിയായി ഫിദയെ അവതരിപ്പിച്ചു. പിന്നെ നിത്യയുടെ ഭര്‍ത്താവു വരുണ്‍ ന്റെ കഥാപാത്രമായി വന്ന artist ( പേര് കിട്ടിയില്ല ) ഗംഭീരമായി. അനില്‍ ആന്റോ, ജയസൂര്യ മാഷ്, ഫൈസല്‍, ദിവ്യ നായര്‍, അങ്ങനെ പരിചിത മുഖങ്ങള്‍ ഒരുപാടുണ്ട്… എല്ലാവരും അവരവരുടെ ഭാഗം ഭംഗിയാക്കി.
പിന്നെ ഞാന്‍ ചെയ്ത കദീജ… തരക്കേടില്ലാതെ ചെയ്യാന്‍ സാധിച്ചു എന്നാ confidence ഉണ്ട്. (സ്വന്തം അഭിനയം ഞാന്‍ മനസിലാക്കണമല്ലോ- ട്രോളല്ലേ pls)
തുടക്കം കഥ കുറച്ചു വലിഞ്ഞു പോകുന്ന പോലെ തോന്നി.. പക്ഷെ കഥാഗതിയില്‍ മാറ്റം വരുന്നതോടെ.. അത് മാറി.
ഒരു കുഞ്ഞു കുടുംബ കഥ……അല്ല കുടുംബത്തോടെ കാണാന്‍ സാധിക്കുന്ന നല്ലൊരു പ്രണയകഥ.
എല്ലാവരും തിയേറ്ററില്‍ തന്നെ കാണണം. അഭിപ്രായങ്ങള്‍ അറിയിക്കണം.