‘ലാലേട്ടനെയല്ലാതെ മറ്റൊരാളെ സങ്കല്പ്പിക്കാന് പോലും കഴിയില്ല’; നിവിന്‍ പോളി പറയുന്നു
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് നിവിന്‍ പോളി. ആ ചിത്രത്തിലൂടെ തന്നെ നിവിന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു. ആ ചിത്രത്തിന് ശേഷം ചലച്ചിത്ര രംഗത്തു നിന്നും നിരവധി അവസരങ്ങള്‍ നിവിന്‍ ലഭിച്ചു. പിന്നീട് ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളിലും നിവിന്‍ അഭിനയിച്ചു. അതിനു ശേഷം പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന സിനിമയിലൂടെ നിവിന്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. അതേ വര്‍ഷം തന്നെ സ്പാനിഷ് മസാല, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം പുതിയ തീരങ്ങള്‍, ചാപ്റ്റേഴ്സ്, ടാ തടിയാ എന്നീ സിനിമകളില്‍ അഭിനയിച്ചും ശ്രദ്ധനേടി.
അതുപോലെ, നിവിന്റെ കരിയറിലെ എക്കാലത്തെയും മിച്ച ചിത്രങ്ങളാണ് നേരം, 2014ല്‍ നായകനായി എത്തിയ 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്, പ്രേമം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഒരു വടക്കന്‍ സെല്‍ഫി എന്നിവ. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നാലു ചിത്രങ്ങളില്‍ മൂന്നിലും നിവിന്‍ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നിവിന്‍ പ്രധാനകഥാപാത്രമായി എത്തിയ തട്ടത്തില്‍ മറയത്ത്, കായംകുളം കൊച്ചുണ്ണി, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മികച്ച വിജയമാണ് നേടിയത്. അങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നിവിന്‍ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
ഇപ്പോഴിതാ, നടന് മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിനോടൊപ്പം കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ അഭിനയിച്ച നിമിഷത്തെ കുറിച്ചും മനസ് തുറക്കുകയാണ് നിവിന്‍ പോളി. കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ നായകനായ കൊച്ചുണ്ണിയുടെ സുഹൃത്തും വഴികാട്ടിയുമൊക്കെയായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അത് മോഹന്‍ലാലിനല്ലാതെ, മറ്റൊരാളെ ഈ കഥാപാത്രമായി സങ്കല്പിക്കാന് പോലും കഴിയുമായിരുന്നില്ലെന്നാണ് നിവിന്‍ പോളി പറയുന്നത്.
താന്‍ ഇത്രയും കാലം സെറ്റിനു പുറത്തു വച്ചേ ലാലേട്ടനെ കണ്ടിട്ടുണ്ടായിരുന്നു എന്നാല്‍ ലാലേട്ടനോടൊപ്പം അഭിനയിക്കുക എന്നത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നുവെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. അതുപോലെ, കുറേ കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ സാധിച്ചെന്നും, അദ്ദേഹം വളരെ പ്രൊഫഷനല്‍ ആണെന്നും ഒരു നിമിഷം പോലും ലാലേട്ടന് വെറുതേ ഇരിക്കില്ലെന്നും നിവിന്‍ പറയുന്നു. മഴയായാലും വെയിലായാലും സാധിക്കുന്ന അത്രയും ജോലി ചെയ്യും. നിവിന്‍ പറഞ്ഞു.