‘റോഷാക്കിന് വേണ്ടി ഞാന്‍ മമ്മൂക്കയെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്, അതിനെല്ലാം ഒരു മടിയും കൂടാതെ മമ്മൂക്ക നിന്ന് തന്നു’; നിസാം ബഷീര്‍
ആസിഫ് അലിയെ നായകനാക്കി ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമപ്രേമികളുടെ മനസില്‍ ഇടം പിടിച്ച സംവിധായകനാണ് നിസാം ബഷീര്‍. ഈ ചിത്രത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് റോഷാക്ക്. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിസാം ബഷീര്‍. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ ഈ ചിത്രത്തിന് വേണ്ടി മമ്മൂക്കയെ നല്ലപോലെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും മമ്മൂക്ക നല്ലപോലെ എഫേര്‍ട്ട് ഇട്ട് ചെയ്ത ചിത്രമാണ് റോഷാക്കെന്നും നിസാം ബഷീര്‍ പറയുന്നു.
ഞാന്‍ മമ്മൂക്കയ്ക്കൊപ്പം ആദ്യമായാണ് സിനിമ ചെയ്യുന്നത്. പക്ഷെ ഇതിന് മുമ്പും മമ്മൂക്കയുമായി സിനിമ ചെയ്ത ആളുകള്‍ സെറ്റിലുണ്ടായിരുന്നു. ഞങ്ങളുടെ ആര്‍ട്ട് ഡയറക്ടര്‍ വര്‍ഷങ്ങളായി മമ്മൂക്കയ്ക്കൊപ്പം സിനിമ ചെയ്തിട്ടുള്ളതാണ്. മമ്മൂക്ക ഇത്രയും എഫേര്‍ട്ട് ഇട്ടും അഡജസ്റ്റബിളായും മറ്റൊരു സെറ്റിലും നില്‍ക്കുന്നത് കണ്ടിട്ടില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. തീര്‍ച്ചയായും മമ്മൂക്ക റോഷാക്കിന് വേണ്ടി എഫേര്‍ട്ട് ഇട്ടിട്ടുണ്ട്. ഈ പ്രായത്തിലും ശാരീരികമായും മാനസികമായും എഫേര്‍ട്ട് നല്ലോണം ഇട്ടിട്ടുണ്ട് മമ്മൂക്ക. ശരിക്കും ഞാന്‍ മമ്മൂക്കയെ നല്ലോണം ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും നിസാം കൂട്ടിച്ചേര്‍ത്തു.
പിന്നെ ഈ ശാരീരിക അധ്വാനം കൂടുതലുള്ള കാര്യങ്ങളൊക്കെ രണ്ടാമതും മൂന്നാമതും ചോദിക്കുമ്പോള്‍ നമുക്കും ഉള്ളില്‍ ഒരു പ്രശ്നമാണ്. അപ്പോള്‍ വളരെ ബഹുമാനത്തോടെ അടുത്ത് ചെന്ന് സംസാരിച്ചിട്ടാണ് ചെയ്യിപ്പിച്ചത്. അതിനെല്ലാം ഒരു മടിയും കൂടാതെ മമ്മൂക്ക നിന്ന് തന്നു എന്നുള്ളതാണ് പ്രധാനം. അത് വലിയൊരു കാര്യമാണെന്നും നിസാം പറയുന്നു. റോഷാക്ക് ഷൂട്ട് ചെയ്യുന്നതിന്റെ ആദ്യത്തെ ദിവസം മുതല്‍ നമുക്ക് ടെന്‍ഷന്‍ ഇല്ലാത്ത പരിപാടിയായിരുന്നു. പ്രൊഡക്ഷന്‍ കമ്പനിക്ക് നമ്മളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അനാവശ്യ കാര്യങ്ങള്‍ ആവശ്യപ്പെടാതെ ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമായിരുന്നു പറഞ്ഞിരുന്നതെന്നും നിസാം ബഷീര്‍ വ്യക്തമാക്കുന്നു.
പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയിലുള്ള ചിത്രമാണ് ‘റോഷാക്ക്’. ചിത്രം ഇന്നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. വലിയ ആഘോഷത്തോടെയാണ് പ്രക്ഷേകര്‍ ചിത്രം ഏറ്റെടുത്തത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്.