”ആദ്യരാത്രിയും പെണ്ണുകാണലും സിനിമയിൽ മാത്രമുള്ളതാണ് എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്”: നിഖില വിമൽ
പെണ്ണുകാണൽ, ആദ്യരാത്രി തുടങ്ങിയ കാര്യങ്ങളോടൊന്നും തനിക്ക് താൽപര്യമില്ലെന്ന് വെളിപ്പെടുത്തി നിഖില വിമൽ. പെണ്ണുകാണൽ താൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല. ആദ്യരാത്രിയും പെണ്ണുകാണലും സിനിമയിൽ മാത്രമുള്ളതാണ് എന്നായിരുന്നു താൻ വിചാരിച്ചിരുന്നത്, അതൊന്നും താൻ ജീവിതത്തിൽ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ അല്ല എന്നാണ് നിഖില പറയുന്നത്.
‘പേരില്ലൂർ പ്രീമിയർ ലീഗ്’ എന്ന വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നിഖില സംസാരിച്ചത്. ”ഈ സെറ്റുസാരിയൊക്കെ ഉടുത്ത് ഒരുങ്ങി നിന്നുള്ള പെണ്ണുകാണലും ആദ്യരാത്രിയുമൊക്കെ സിനിമയിൽ മാത്രമുള്ള ഒന്നാണ് എന്നായിരുന്നു കുറേകാലം ഞാൻ കരുതിയിരുന്നത്. ജീവിതത്തിൽ ഞാൻ ഞാൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല പെണ്ണു കാണൽ.
ഇപ്പോൾ കാര്യങ്ങൾ കുറേ മാറിയിട്ടുണ്ട്, എന്റെ സുഹൃത്തുക്കളിൽ പലരും വിവാഹം കഴിച്ചത്, പെണ്ണും പയ്യനും കോഫി ഷോപ്പിൽ പോയി നേരിട്ട് സംസാരിച്ച് അവർക്ക് ഓകെ ആണെന്ന് തോന്നിയപ്പോൾ പിന്നീട് ഫാമിലി സംസാരിക്കട്ടെ എന്ന രീതിയിലാണ്. ഓരോ വ്യക്തികളുമാണ് തീരുമാനിക്കേണ്ടത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കെന്താണ് വേണ്ടത് എന്ന്. നിങ്ങൾക്കൊരു പാർട്ണറെയാണ് വേണ്ടതെങ്കിൽ നിങ്ങൾ കല്യാണം കഴിക്കുക.
അതില്ലാതെ തന്നെ നിങ്ങളുടെ ജീവിതം നന്നായി ജീവിക്കാൻ പറ്റുമെങ്കിൽ അതു നോക്കാം. അതിനുള്ള ഓപ്ഷൻ ഇന്നുണ്ട്. ആ സമയത്ത് ഇത്ര സ്ത്രീധനം കിട്ടിയാലേ കല്യാണം നടക്കൂ എന്നൊക്കെ പറയുന്നത് ശരിയല്ല. നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്. സ്ത്രീധനം കൊടുത്തതിന്റെയും കുറഞ്ഞതിന്റെയുമൊക്കെ പേരിൽ ഇവിടെ ഒരുപാട് പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അതിനാൽ ഓരോ വ്യക്തികളും തീരുമാനിക്കുക, എനിക്കിതു വേണ്ട എന്നത്.”- നിഖില വിമൽ വ്യക്തമമാക്കി.