‘തമിഴിലേക്ക് ‘നന്‍പകല്‍ നേരത്ത് മയക്കം’ ; ഡ്രീം വാരിയര്‍ പിക്ചേഴ്സ് വിതരണം ചെയ്യും
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. നേരത്തെ ചിത്രത്തെ പ്രശംസിച്ച് സംവിധായകനായി എംഎ നിഷാദ് രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി എന്ന നടന്റെ പകര്‍ന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് നിഷാദ് കുറിച്ചത്.
ഇപ്പോഴിതാ, ചിത്രം തമിഴിലേക്ക് റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് വാര്‍ത്തയാണ് പുറത്തു വരുന്നത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ തമിഴില്‍ ജനുവരി 26ന് റിലീസ് ചെയ്യും. തമിഴകത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് ആണ് ചിത്രം തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലൂടെ നിറഞ്ഞാടുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രത്തിന് തിയേറ്ററുകളിലും വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.
ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത് ജനുവരി 19നാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസകള്‍ ആണ് ചിത്രത്തിന് ആദ്യദിവസം മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. രമ്യ പാണ്ഡ്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.