“എനിക്ക് പരിചയമുള്ള ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം” – ശാലു മേനോൻ
സിനിമയിൽ നിന്നും സീരിയലിലേക്ക് കടന്നുവന്നത് താരം ആയിരുന്നു ശാലു മേനോൻ. നിരവധി ആരാധകരെ ആയിരുന്നു ശാലു സ്വന്തമാക്കിയത്. നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയായിരുന്നു ശാലു എന്നതാണ് സത്യം. ഇപ്പോൾ ശാലു മേനോൻ ദിലീപിനെ കുറിച്ച് പറയുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആയിരുന്നു ദിലീപിനെ കുറിച്ച് താരം മനസ്സ് തുറന്നത്. ദിലീപിനെ കുറിച്ച് വരുന്ന ഗോസിപ്പുകളെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഇത്തരത്തിലുള്ള ഒരു പ്രസ്താവന താരം പറഞ്ഞിരുന്നത്. ദിലീപ്പേട്ടൻ കുറ്റം ചെയ്തിട്ടില്ലന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത്.
കുറെ നാളുകൾക്ക് മുൻപ് ദിലീപിനൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ഇടയ്ക്ക് വെച്ച സിനിമയിൽ നിന്നും മാറുകയാണ് ചെയ്തത്. മറ്റൊരു ആർട്ടിസ്റ്റ് ആ കഥാപാത്രം ചെയ്യുകയും ചെയ്തു. എന്നാൽ പലരും പറയാറുണ്ട് ദിലീപ് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ. ഞാൻ അത് വിശ്വസിക്കില്ല. കാരണം എനിക്ക് പരിചയമുള്ള ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. ബാക്കി കാര്യങ്ങൾ ഒന്നും എനിക്കറിയില്ല. പിന്നെ അത് കോടതിയിൽ ഇരിക്കുന്ന കേസല്ലേ. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നും ശാലു മേനോൻ പറയുന്നുണ്ട്. ദിലീപിനെ വളരെയധികം ഇഷ്ടമാണ് എന്നും താൻ കൂടുതലും കാണാറുള്ളത് ദിലീപിന്റെ സിനിമകളാണ് എന്നും ഒക്കെ ശാലു മേനോൻ വ്യക്തമായി സംസാരിക്കുകയും ചെയ്തിരുന്നു.
ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെയാണ് ശ്രദ്ധ നേടിയിരുന്നു. സിനിമ മേഖലയിൽ തന്നെ പലയാളുകളും ദിലീപിനെ അനുകൂലിച്ചു തന്നെയായിരുന്നു സംസാരിച്ചിരുന്നത്. തങ്ങൾക്ക് പരിചയമുള്ള ദിലീപ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യില്ലന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദിലീപ് കുറ്റക്കാരൻ ആണെന്ന് വിശ്വസിക്കില്ല എന്നും ഒക്കെ ആയിരുന്നു പലരും പറഞ്ഞിരുന്നത്. ആരൊക്കെയോ കെട്ടിച്ചമച്ച ഒരു കഥയാണ് ഇത് എന്നും. ദിലീപിന് ഒരിക്കലും അങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ലന്നും പലരും പറഞ്ഞിരുന്നു. അതേസമയം ഇപ്പോൾ കൂടുതലും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് ദിലീപ്. ദിലീപിന്റെ കൂടുതൽ വിശേഷങ്ങളാണ് പ്രേക്ഷകരിപ്പോൾ ഏറ്റെടുക്കുന്നത്. നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് താരം, വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് താരത്തിന്റെയായി ഏറ്റവും അടുത്ത് പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.