“എന്റെ 80 വയസുള്ള അച്ഛനും അമ്മയും മക്കളും അദ്ദേഹത്തിനെ ലാലേട്ടാ എന്നാണ് വിളിക്കുന്നത്”- കൃഷ്ണകുമാർ
ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമായ ട്വൽത്ത്മാൻ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കെആർ കൃഷ്ണ കുമാറാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമായ കൂമൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും അദ്ദേഹം തന്നെയാണ്. ഇതിനിടയിൽ മോഹൻലാലുമായുള്ള രസകരമായ ചില അനുഭവങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് കൃഷ്ണ കുമാർ. മോഹൻലാൽ ഭയങ്കര കേറിങ് ആണ് എന്നാണ് കൃഷ്ണ കുമാർ പറയുന്നത്. അദ്ദേഹത്തിന് കിട്ടുന്ന ഭക്ഷണത്തിൽ നിന്നും ഒരു പങ്ക് തന്റെ മക്കൾക്കും കൊടുക്കുമെന്നും കൃഷ്ണ കുമാർ പറയുന്നു. 80 വയസ്സുള്ള തന്റെ അച്ഛനും തന്റെ കുട്ടികളുമടങ്ങുന്ന എല്ലാ തലമുറയും ലാലേട്ടാ എന്ന് തന്നെയാണ് അദ്ദേഹത്തെ വിളിക്കുന്നത്. കൗമദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാലിനെക്കുറിച്ച് കൃഷ്ണ കുമാർ അഭിപ്രായം പങ്കുവച്ചത്. വാക്കുകൾ ഇങ്ങനെ…
“ഞാൻ ആദ്യമായിട്ട് ചെയ്യുന്ന ഒരു സിനിമയായിരുന്നു 12th മാൻ. അതുകൊണ്ടാണ് എന്റെ ഫാമിലിയും ലൊക്കേഷനിലെത്തിയിരുന്നു. അവരെല്ലാം ലാലേട്ടന്റെ വലിയ ആരാധകർ കൂടിയാണ്. മകൾ അദ്ദേഹത്തിന് ബുക്കുമായി ആയിരുന്നു വന്നത്. അദ്ദേഹം അതിൽ സൈൻ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. എന്റെ കൊട്ടേജും ലാലേട്ടന്റെ കൊട്ടേജും ചേർന്നായിരുന്നു. അടുത്ത കോട്ടേജ്. ലാലേട്ടൻ അവിടെ ഉണ്ടെന്നറിഞ്ഞ് അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളും വ്യത്യസ്തമായ ഭക്ഷണം ഒക്കെ അദ്ദേഹത്തിന് കൊണ്ടു കൊടുക്കും. എന്റെ മകൾ ഉള്ള സമയത്ത് അദ്ദേഹം കുറച്ചു ഭക്ഷണം അവർക്ക് വേണ്ടി എല്ലാ ദിവസവും കൊടുത്തു വിടും. അത്തരത്തിലുള്ള ഒരു കേറിങ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രത്യേകത എന്നത് നമ്മുക്ക് സംസാരിക്കാൻ വലിയ രസമാണ് അദ്ദേഹത്തോട്.
ലൊക്കേഷനിൽ ഒരു ദിവസം രാത്രി ലാലേട്ടനെ ഒറ്റയ്ക്ക് കിട്ടി. പിന്നീട് അതിനെ കുറിച്ച് ഞാൻ എഴുതുകയും ചെയ്തിരുന്നു. നമ്മൾ എപ്പോഴാണ് ലാലേട്ടനെ കണ്ട് തുടങ്ങിയതെന്നും ഏതൊക്കെയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ നമ്മൾ സ്നേഹിക്കുന്നത് എന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഉള്ള എന്റെ തലമുറയാണ് അദ്ദേഹത്തെ ലാലേട്ടാ എന്ന് വിളിക്കുന്നത്. എന്റെ അച്ഛനും അമ്മയും മക്കളും അദ്ദേഹത്തിനെ ലാലേട്ടാ എന്നാണ് വിളിക്കുന്നത് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ എന്ത് അനുഗ്രഹമാണ് മോനെ അത് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എത്ര തലമുറയാണ് ലാലേട്ടാ എന്ന് വിളിക്കുന്നത് എന്ന് എന്നോട് പറഞ്ഞു. അത്തരത്തിലുള്ള കുറച്ചു കാര്യങ്ങൾ എനിക്ക് അദ്ദേഹത്തോട് പറയാനും കേൾക്കാനും ഒക്കെ സാധിച്ചു” എന്നും കൃഷ്ണകുമാർ പറയുന്നു.