175 ദിവസത്തോളം കന്നടയിൽ ഓടിയ മോഹൻലാൽ ചിത്രം; ഇതൊക്കെ കൊണ്ടാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്.
മോഹൻലാൽ ചിത്രങ്ങൾ എന്നു പറഞ്ഞാൽ അത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട ഒന്നായി മാറി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ മോഹൻലാലിന്റെ നിരവധി ചിത്രങ്ങളാണ് അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. മോഹൻലാലിന്റെ പല വിജയ ചിത്രങ്ങളും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുള്ളത് ആണ്. അത്തരം സിനിമകൾ എടുക്കുകയാണെങ്കിൽ പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ചിത്രമായ തേൻമാവിൻ കൊമ്പത്ത് എടുത്തു പറയേണ്ട ഒരു മോഹൻലാൽ ചിത്രമാണ്. ഈ ചിത്രം രജനീകാന്ത് നായകനായി ആദ്യം റീമേക്ക് ചെയ്യുന്നത് തമിഴിൽ ആയിരുന്നു. മുത്തു എന്ന പേരിലായിരുന്നു ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. രണ്ടു വർഷങ്ങൾക്കു ശേഷം ഇത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. അതോടൊപ്പം തന്നെ കന്നടയിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് കന്നഡ സിനിമയിൽ 175 ദിവസത്തോളം ഓടിയ ഒരു ചിത്രം കൂടിയായിരുന്നു ഈ ചിത്രം.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രം അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഈ ചിത്രം 150 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും 75 കോടിയോളം രൂപ വാരികയും ഒക്കെ ചെയ്തിരുന്നു. ഈ ചിത്രവും റീമേയ്ക്ക് ചെയ്യപ്പെട്ടിട്ടുള്ളത് ആണ്. ആറു ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് ദൃശ്യം എന്ന് പറയുന്നത്. കന്നട, തമിഴ്, ഹിന്ദി, സിംഹള,തെലുങ്ക്, ചൈനീസ് എന്നീ ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
അതുപോലെ തന്നെ നിരവധി ആരാധകരുള്ള ഒരു ചിത്രമാണ് കാക്കക്കുയിൽ. മോഹൻലാൽ മുകേഷ് കൂട്ടുകെട്ടിൽ ഇറങ്ങിയ കാക്കക്കുയിൽ എന്ന ചിത്രവും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളതാണ്. തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നീ ഭാഷകളിലേക്ക് എല്ലാം കാക്കക്കുയിൽ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളിയായ ഒരു വ്യക്തിയും മറക്കാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. ഏകദേശം 365 ദിവസങ്ങളോളം തിയേറ്ററിൽ ഓടിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള സിനിമകളുടെ കൂട്ടത്തിൽ ഉള്ള ഒരു ചിത്രമാണ്.
കന്നട, തമിഴ്, ഹിന്ദി,ബംഗാളി എന്നീ ഭാഷകളിലെല്ലാം തന്നെ മണിച്ചിത്രത്താഴ് എന്ന ചിത്രവും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കിലുക്കം എന്ന ചിത്രം മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചതുപോലെ ഇന്നും ഒരു ചിത്രവും പൊട്ടിചിരിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. ഈ ചിത്രവും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ചിത്രമാണ്. ഹിന്ദിയിലും തെലുങ്കിലുമൊക്കെ ഈ ചിത്രവും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ആറു ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു മോഹൻലാൽ ചിത്രമാണ് കിരീടം എന്ന ചിത്രം.