“ഞാന്‍ ദുല്‍ഖറിന്റെ വലിയ ആരാധകനാണ്, അദ്ദേഹവുമായി മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്” ; വിജയ് ദേവരകൊണ്ട
1 min read

“ഞാന്‍ ദുല്‍ഖറിന്റെ വലിയ ആരാധകനാണ്, അദ്ദേഹവുമായി മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്” ; വിജയ് ദേവരകൊണ്ട

ലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി സിനിമയിലെത്തിയ ദുല്‍ഖര്‍ തുടക്കം മുതല്‍ തന്നെ സ്വന്തമായൊരു ഇടം പിടിച്ചിരുന്നു. ദുല്‍ഖര്‍ നായകനായി എത്തിയ തെലുങ്ക് ചിത്രം സീതാരാമം മികച്ച വിജയമായി മാറിയിരിക്കുകയാണ്. ‘മഹാനടി’യ്ക്ക് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ദുല്‍ഖറിന് നിരവധി ആരാധകരാണ് ഉള്ളത്.

ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം വിജയ് ദേവര്‍കൊണ്ട ദുല്‍ഖറുമായി ചേര്‍ന്ന് മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് താരം. വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രം ലൈഗര്‍ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ലൈഗറിലെ ഗാനങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിച്ചിരുന്നു. സിനിമയെക്കുറിച്ച് കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദുല്‍ഖറിനെക്കുറിച്ച് താരം സംസാരിച്ചത്. ഇരുവരും മഹാനടി എന്ന സിനിമയില്‍ ഒന്നിച്ചിരുന്നു.

ഞങ്ങള്‍ ഒന്നിച്ചുള്ള ചിത്രം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അത് നടക്കാതെ പോവുകയായിരുന്നുവെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. ഞാന്‍ ദുല്‍ഖറിന്റെ വലിയ ഫാനാണ്. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ചെയ്യാന്‍ താല്‍പര്യമുള്ള ചുരുക്കം നടന്മാരില്‍ ഒരാളാണ് ദുല്‍ഖറെന്നും മഹാനടിയില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു വേഷമല്ല മറിച്ച് പോലീസ് വേഷങ്ങളും കോമഡിയും ചെയ്യാന്‍ കൂടുതല്‍ താല്‍പര്യമുണ്ടെന്നും വിജയ് ദേവരകൊണ്ട വ്യക്തമാക്കുന്നു. അതേസമയം തന്റെ പുതിയ ചിത്രം ലൈഗര്‍ മികച്ച അനുഭവമായിരിക്കുമെന്നും താരം പറയുന്നു.

പറഞ്ഞകഥകള്‍ തന്നെ വീണ്ടും പറയാന്‍ താല്‍പര്യമില്ലെന്നും അതുകൊണ്ട് തന്നെ റീമേക്ക് സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമല്ലെന്നും ദിവസവും തനിക്ക് പുതിയ കഥകള്‍ വരുന്നുണ്ടെന്നും അതില്‍ പ്രാധാന്യം കൂടുതല്‍ നല്‍കുന്നുവെന്നും വിജയദേവരകൊണ്ട് പറയുന്നു. പുരി ജഗന്നാഥ് മികസഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗര്‍. തെലുങ്കിലും ഹിന്ദിയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ മൊഴിമാറ്റിയുംറിലീസ് ചെയ്യും.