മോഹൻലാലിൻ്റേതായി വരുന്ന സിനിമകളുടെ മുടക്കുമുതൽ 100 കോടിക്ക് മേൽ..!!! പുത്തന്‍ പടങ്ങളുടെ ബജറ്റ് റിപ്പോര്‍ട്ട്
1 min read

മോഹൻലാലിൻ്റേതായി വരുന്ന സിനിമകളുടെ മുടക്കുമുതൽ 100 കോടിക്ക് മേൽ..!!! പുത്തന്‍ പടങ്ങളുടെ ബജറ്റ് റിപ്പോര്‍ട്ട്

മോഹൻലാൽ എന്ന പേര് കഴിഞ്ഞ നാല് പതിറ്റാണ്ടായി ശരാശരി മലയാളിയുടെ ദിനചര്യകളിലൊന്നാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. കാരണം ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിലൊരാളും അതിലുപരി ഏറ്റവും വലിയ സൂപ്പർ താരവുമാണ് ഈ നടൻ. മഹാരഥന്മാർ സമ്മാനിച്ച ഒട്ടനവധി മികച്ച ചിത്രങ്ങളും മാസ്മരികമായ അദേഹത്തിന്റെ അഭിനയശൈലിയും ചേർന്നപ്പോൾ മലയാളികൾക്കിടയിൽ മറ്റാർക്കുമില്ലാത്ത ഒരു സ്വാധീനം ഉണ്ടാക്കിയെടുക്കാൻ മോഹൻലാലിന് വളരെ വേഗത്തിൽ കഴിഞ്ഞു. ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാത്ഭുതമാണ് മോഹൻലാൽ എന്നത് വളരെ ശരിയാണ്.‍ ആരൊക്കെ വന്നാലും പോയാലും മോഹൻലാലിനോളം അവരാരും ആഘോഷിക്കപ്പെടില്ല.മോഹൻലാലിന്റേതായി വരുന്ന ഓരോ സിനിമകൾക്കായും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അത്തരത്തിലുള്ള ഏതാനും സിനിമകളാണ് റിലീസ് കാത്തുനിൽക്കുന്നതും. അക്കൂട്ടത്തിലെ പ്രധാന സിനിമകളാണ് ബറോസും എമ്പുരാനും.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ബ്ലോക് ബസ്റ്ററായി മാറിയ ലൂസിഫിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് ബറോസ്. ചിത്രം ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ഈ സിനിമകളുടെ ബജറ്റ് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ബിഗ് ബജറ്റിലാണ് എമ്പുരാനും ബറോസും ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം 100 കോടി അടുപ്പിച്ചാണ് ബറോസിന്റെ ആകെ ബജറ്റ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തും.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ബജറ്റ് 150 കോടിയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ബജറ്റിലും കൂടുമെന്ന വിലയിരുത്തലുകളും വരുന്നുണ്ട്. അടുത്തിടെ 400 കോടിയാണ് എമ്പുരാന്റെ ബജറ്റ് എന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ചിത്രം ഈ വർഷം ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം 140 കോടിയ്ക്കാണ് ഒരുങ്ങുന്നതെന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്. ചിത്രം രണ്ട് ഭാഗങ്ങളിലാണ് റിലീസ് ചെയ്യുക.