ഒറ്റയ്ക്ക് വന്ന് പ്രേക്ഷകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ ; ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ്വകാഴ്ച്ച
മലയാള സിനിമയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച നിരവധി വാണിജ്യവിജയങ്ങള്‍ നല്കിയ കൂട്ടുകെട്ടാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍. രഞ്ജിത്തിന്റെയും ടി എ ഷാഹിദിന്റെയും എ കെ സാജന്റെയുമൊക്കെ തിരക്കഥകളില്‍ ഷാജി കൈലാസ് അവതരിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ തിയറ്ററുകളില്‍ മിക്കപ്പോഴും ആളും ആരവവും എത്തിച്ചിട്ടുണ്ട്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്ററുകളില്‍ ജനകീയമായി മാറിയിരിക്കുകയാണ്. ആദ്യാവസാനം സ്ക്രീനില്‍ ഒറ്റയാള്‍ പ്രകടനവുമായി അതുല്യ നടന് മോഹന്‍ലാല്‍ നടത്തിയ പകര്‍ന്നാട്ടം മലയാള സിനിമയില്‍ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു സൂപ്പര്‍ താര ചിത്രത്തില്‍ നിന്ന് ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും വേറിട്ട അനുഭവം ആയിരിക്കുകയാണ്.
പ്രതീക്ഷകള്‍ ഒന്നും തന്നെ തെറ്റിക്കാതെ ഇപ്പോള്‍ ഗംഭീര അഭിപ്രായവുമായി വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് എലോണ്‍. ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ വേറിട്ട ഒരു അധ്യായമയി മാറിയിരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ചിത്രം നടക്കുന്നത്. കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ കോവിഡ് മഹാമാരി കാരണം ഒറ്റയ്ക്ക് അകപ്പെടുന്ന വ്യക്തിയായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. കാളിദാസന് എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ആരുമായും സമ്പര്‍ക്കം ഇല്ലാതെ ഫ്ലാറ്റില്‍ ജീവിക്കുന്ന കാളിദാസന് തന്റെ വസതിയില്‍ ഇരുന്ന് കൊണ്ട് തന്നെ നേരിടുന്ന നിഗൂഢമായ ഒരു പ്രശ്നവും ചുറ്റിപറ്റി ആണ് ചിത്രം നീങ്ങുന്നത്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, സിദ്ധിഖ്, രണ്‍ജി പണിക്കര്‍, മല്ലിക സുകുമാരന്‍, മേജര്‍ രവി, നന്ദു, ആനി തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി എത്തുന്നുണ്ട്.
മലയാള സിനിമയില്‍ തന്നെ മുഖ്യധാരാ തലത്തില്‍ ചേംബര്‍ ഡ്രാമ ഗണത്തില്‍ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും ആഴമേറിയ തിരക്കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു സൈക്കളോജിക്കല്‍ – ത്രില്ലര്‍ ഗണത്തില്‍ പെടുത്താന്‍ കഴിയുമ്പോള്‍ തന്നെ ചിത്രത്തില്‍ നര്‍മ്മവും നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ചടുലമായ ആദ്യ പകുതിയും സസ്പെന്‍സ് നിറഞ്ഞ രണ്ടാം പകുതിയും ചിത്രത്തിന്റെ കരുത്താകുന്നു. വളരെ ഫിലോസഫിക്കല്‍ ആയ മോഹന്‍ലാലിന്റെ അഭിനയ ശൈലിയും നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേക്ഷകര്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ലഭിച്ചിരിക്കുന്നത്.
2009ല്‍ റിലീസ് ചെയ്ത ‘റെഡ് ചില്ലീസാ’ണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിവാദ് സിനിമാസിന്റെ 30 മാത്തെ ചിത്രം കൂടിയാണ് എലോണ്‍. ഷാജി കൈലാസിന്റെ ‘സൗണ്ട് ഓഫ് ബൂട്ട്’, ‘ടൈം’, ‘മദിരാശി’, ‘ജിഞ്ചര്‍’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്സാണ്. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കും. സംഗീതം ജേക്സ് ബിജോയ്.