“മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ചതിന് മോഹൻലാൽ ഫാൻസിൽ നിന്നും ചീത്തവിളി ലഭിച്ചു” – അമിത് ചക്കാലക്കൽ
മോഹൻലാലും മമ്മൂട്ടിയും എന്നു പറയുന്നത് പലരുടെയും നൊസ്റ്റാൾജിയിലേക്കുള്ള ഒരു താക്കോൽ കൂടിയാണ്. മോഹൻലാൽ ഫാൻ ആണോ മമ്മൂട്ടി ഫാൻ ആണോ എന്ന് ചോദിച്ചിട്ടുള്ള ഒരു കുട്ടിക്കാലം ഏവർക്കും ഉണ്ടായിരിക്കും എന്നതാണ് സത്യം. അത്രത്തോളം നമ്മുടെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന രണ്ടുപേർ. പലരുടെയും റോൾ മോഡൽ ആയി മാറിയ രണ്ടുപേർ. 90കളിലൊക്കെ ജനിച്ച കുട്ടികൾ ഇവർക്ക് വേണ്ടി തല്ലു പിടിച്ചിട്ടുണ്ടാവും എന്നുള്ളത് ഉറപ്പാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ചതിന് മോഹൻലാൽ ഫാൻസിൽ നിന്നും ചീത്തവിളി ലഭിച്ച ഒരു അനുഭവത്തെക്കുറിച്ചാണ് നടൻ അമിത് ചക്കാലക്കൽ പങ്കുവെക്കുന്നത്. പഴയ ലാലേട്ടൻ എന്ന് നമ്മൾ പറയാറുണ്ടെന്നും എന്നാൽ മമ്മൂക്കയുടെ അവസാനം ഇറങ്ങിയ പടം കണ്ടാലും അതാണ് ബെസ്റ്റ് എന്നുമായിരുന്നു അമിത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
മമ്മൂക്കയുടെ അവസാനമിറങ്ങിയ പടം ഏതാണെങ്കിലും അത് അടിപൊളിയാണ് എന്നും പറഞ്ഞു. പക്ഷേ നേരെ മറിച്ച് ലാലേട്ടന്റെ പഴയ സിനിമ കണ്ടോ എന്നാണ് പറയുക. എന്നാൽ മമ്മൂക്കയുടേത് അങ്ങനെയല്ല. അവസാന സിനിമ കണ്ടാലും അതാണ് ഏറ്റവും ബെസ്റ്റ് എന്നും അമിത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനുശേഷം മോഹൻലാലിനെ കുറിച്ച് താൻ പറയുന്നുണ്ട് എന്നാൽ കട്ട് ചെയ്തവർ മമ്മൂട്ടിയെ കുറിച്ച് പറയുന്ന ഭാഗം മാത്രം ഇട്ടു എന്നുമാണ് ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ അമിത് പറയുന്നത്. ആ ഒരു വീഡിയോ കാരണം ഒരുപാട് തെറിവിളി കേട്ടിട്ടുണ്ട്, ആ വീഡിയോയുടെ താഴെ തന്നെ എന്നെ തെറി പറഞ്ഞ് കൊന്നിട്ടുണ്ട്. മമ്മൂക്കയെ പറ്റി പറഞ്ഞു കഴിഞ്ഞാൽ ഞാൻ ലാലേട്ടനെ പറ്റി പറയുന്നുണ്ട്. വീഡിയോയിൽ വന്നില്ല. ചെറിയ പിള്ളേർ ആണെന്ന് തോന്നുന്നു വലിയ പ്രായം ഒന്നുമില്ല എന്നെ ഫോണിൽ വിളിച്ച് തെറി പറഞ്ഞിട്ടുണ്ട് എന്നും അമിത് പറയുന്നു.
തന്നെപ്പോലെയുള്ള അഭിനേതാക്കളുടെ റോൾ മോഡൽ ആണ് മമ്മൂട്ടി എന്നായിരുന്നു അമിത്തിനൊപ്പം ഉണ്ടായിരുന്ന സഞ്ജു പറഞ്ഞത്. ഒരു പ്യുവർ ആക്ടർ അല്ലാതെ പോളിഷ് ചെയ്തു വന്ന ആക്ടർ ആണ് മമ്മൂക്ക എന്ന് ഞാൻ കേട്ടിട്ടുണ്ട്. അതൊരു അഭിമുഖത്തിൽ ഫാസിൽ പറഞ്ഞുതാണെന്നു തോന്നുന്നു. ലാലേട്ടൻ ഒരു ബോൺ ആക്ടർ ആണ്. ലാലേട്ടൻ എന്ത് ചെയ്താലും നമുക്ക് ഇഷ്ടമാണ്. മമ്മൂക്ക പക്ഷേ ഇംപ്രൂവ്മും ചെയ്തും വർക്കും ചെയ്തു ആയതാണ്.