“എന്തുകൊണ്ടാണ് മോഹൻലാൽ സിനിമകൾ മാത്രം റീ-റിലീസ് ചെയ്യുമ്പോൾ വിജയിക്കുന്നത്? “
മലയാള സിനിമയിൽ ഇപ്പോൾ റീമിക്സുകളുടെ സമയമാണ്. ഒരുപാട് സിനിമകൾ റീമാസ്റ്റർ ചെയ്ത ഇപ്പോൾ മലയാളികളുടെ മുൻപിലേക്ക് എത്തുന്നുണ്ട് എന്നാൽ ഇത്തരത്തിൽ റീമാസ്റ്റർ ചെയ്യുന്ന സിനിമകളിൽ ചിലതെങ്കിലും പരാജയപ്പെടുകയും ചെയ്യാറുണ്ട് അടുത്തകാലത്ത് മോഹൻലാലിന്റെ സ്ഫടികം ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളൊക്കെ റീമാസ്റ്റർ ചെയ്തത് ശ്രദ്ധ നേടിയിരുന്നു ആ ചിത്രങ്ങൾ വലിയ വിജയം നേടുകയും ചെയ്തിരുന്നു. റീമാസ്റ്റർ ചെയ്ത ചിത്രങ്ങളിൽ സാമ്പത്തിക വിജയത്തിൽ മുൻപിൽ നിന്നത് ദേവദൂതൻ എന്ന സിനിമ തന്നെയായിരുന്നു
അതിനുശേഷം മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം എന്ന സിനിമയും പൃഥ്വിരാജ് നായകനായി എത്തിയ അൻവർ എന്ന സിനിമയും റീലീസിന് എത്തിയിരുന്നു. എന്നാൽ ഈ രണ്ട് ചിത്രങ്ങൾക്കും തീയറ്ററിൽ ആളുകളെ കേറ്റാൻ സാധിച്ചില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം
എന്തുകൊണ്ടാണ് മോഹൻലാൽ സിനിമകൾ മാത്രം റീ-റിലീസ് ചെയ്യുമ്പോൾ വിജയിക്കുന്നത്?
ഉത്തരം വളരെ സിമ്പിൾ…..
മലയാളി പ്രേക്ഷകർ ആ പഴയ ലാലേട്ടനെ വല്ലാതെ മിസ് ചെയ്യുന്നത് കൊണ്ട്….!!
തടിയും, താടിയുമില്ലാത്ത, ചെറുപ്പം ലുക്കുള്ള, എനെർജിറ്റിക് ആയ, കോമിക് ടൈമിംഗ് ഉള്ള ലാലേട്ടനെ കാണാൻ ഇതല്ലാതെ വേറെ വഴിയില്ലല്ലോ?
പക്ഷെ മമ്മൂട്ടിയും, പൃഥ്വിരാജുമൊക്കെ ഇപ്പോഴും പഴയത് പോലെ തന്നെയല്ലേ ഉള്ളത്. അവർക്ക് വലിയ മാറ്റമൊന്നുമില്ലല്ലോ? മമ്മൂട്ടിയാണെങ്കിൽ പഴയ സിനിമകളെക്കാൾ സുന്ദരനാണിപ്പോൾ…!!
ടിവിയിൽ കണ്ടുമടുത്ത, കഥ മുഴുവൻ അറിയാവുന്ന സിനിമ വീണ്ടും തിയറ്ററിൽ പോയി പണം മുടക്കി കാണുന്നതിനേക്കാൾ തങ്ങളുടെ ഇഷ്ടതാരത്തെ a പഴയ വിന്റേജ് ലുക്കിൽ കാണുക എന്നത് തന്നെയാണ് ആളുകളെ തിയറ്ററിലേക്ക് ആകർഷിക്കുന്ന സുപ്രധാന ഘടകം.
ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്.