“കേരള സ്ട്രൈക്കേഴ്സിന്റെ ഐക്കണ്‍ ഇപ്പോഴും മോഹൻലാൽ തന്നെയാണ് ” : രാജ് കുമാർ
സെലിബ്രിറ്റികളുടെ ക്രിക്കറ്റ് ലീഗായ സി സി എൽ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം ഇത്തവണയാണ് കേരള സ്ട്രൈക്കേഴ്സ് സിസിഎല്ലിൽ
പങ്കെടുക്കുന്നത്. അടുത്തിടെ താര സംഘടനയായ അമ്മ കേരള സ്ട്രൈക്കേഴ്സിന് പിന്തുണയില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. താര സംഘടനയുടെയും ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആണ് തുറന്നു പറഞ്ഞത് . മോഹൻലാലും ടീമിൽ നിന്ന് പിൻമാറിയെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്അത് യാഥാർഥ്യം അല്ലെന്നും മോഹൻലാല്‍ ഇപ്പോഴും കേരള സ്ട്രൈക്കേഴ്സിന്റെ ഉടമയാണ് എന്നും തുറന്നു പറയുകയാണ് നടനും വ്യവസായിയുമായ രാജ്കുമാർ.
മോഹൻലാല്‍ സാര്‍ ഇപ്പോഴും കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഉടമയാണ്. മോഹൻലാല്‍, ലിസി, ഷാജി എന്നിവർ ചേർന്നാണ് ടീം ആരംഭിച്ചത്. ഞാൻ ലിസിയുടെ ഓഹരി മാത്രമാണ് വാങ്ങിയത്. മോഹൻലാല്‍ സര് ഇപ്പോഴും ടീമിന്റെ 20 ശതമാനം ഓഹരിയുടെ ഉടമ തന്നെയാണ് . മറ്റെയാള്‍ക്ക് 20 ശതമാനവും ഉണ്ട് . ലാലേട്ടൻ ഇല്ലെന്ന് പറഞ്ഞാല്‍ അത് തെറ്റാണ്. ഇപ്പോഴും അദ്ദേഹവുമായിതനിക്ക് ബന്ധമുണ്ട്. ദുബായ്യില് വെച്ച് അദ്ദേഹത്തെ കണ്ടിരുന്നു. മത്സരം കാണാൻ വരാൻ ക്ഷണിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. ജയ്പൂരിലെത്തിയാല് മത്സരം കാണാൻ വരാം എന്ന് പറഞ്ഞു. മത്സരം തുടങ്ങുന്നതിനു മുന്നേ അദ്ദേഹം വിളിച്ചു, രാജ്കുമാര് എനിക്ക് അവിടെക്ക് വരാൻ പറ്റില്ല, പക്ഷേ ഞാൻ അവിടെ ഉള്ളതുപോലെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത് . അദ്ദേഹമാണ് ടീമിന്റെ ഐക്കണ്‍ എന്നും രാജ്കുമാര് പറഞ്ഞു.
ഇപ്പോഴും ടീമിന് മോഹൻലാലിന്റെ പിന്തുണയുണ്ട്. അദ്ദഹം ഇല്ലെങ്കില്‍ കേരള സ്ട്രേക്കേഴ്സ് എന്ന ടീമില്ല. ഞങ്ങള്‍ ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും രാജ് കുമാർ പറഞ്ഞു . ‘അമ്മ’ സംഘടയുമായുള്ള കരാര്‍ നേരത്തെ അവസാനിച്ചിരുന്നു. പക്ഷേ കൊച്ചിയില്‍ പോയി ഇടവേള ബാബുവിനെ താൻ കണ്ടിരുന്നു എന്നും . പക്ഷേ അദ്ദേഹം എന്താ ചെയ്യേണ്ടത് എന്ന ആശങ്കയിലാണ്. മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ലാലേട്ടൻ നേരത്തെ പറഞ്ഞിരുന്നു. അതിനാലാണ് താൻ സി3 ക്ലബിനെ കണ്ട് സംസാരിച്ചത്. കുഞ്ചാക്കോ ബോബനെ കണ്ടു സംസാരിച്ചപ്പോൾ അദ്ദേഹം വരാമെന്ന് സമ്മതിക്കുകയായിരുന്നു . എന്നാൽ രാജ്കുമാര് ടീം അംഗങ്ങളുടെ കാര്യത്തില്‍ ഇടപെടരുത് എന്നാണ് ചാക്കോച്ചൻ പറഞ്ഞിരുന്നത് . കുഞ്ചാക്കോ ബോബൻ ക്രിക്കറ്റില്‍ ആവേശമുള്ള താരമാണെന്നും അദ്ദേഹം പറഞ്ഞു.
വേറെ സംസ്ഥാനത്ത് പണമിറക്കാൻ താൻ തയ്യാറല്ല. ഞാൻ കേരള മുഖ്യമന്ത്രിയെ കണ്ടും ക്ഷണിച്ചിരുന്നു. അദ്ദേഹത്തെ വ്യക്തിപരമായി അറിയാമെന്നും എന്തു കൊണ്ടാണ് ഇപ്പോള്‍ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് . ഇപ്പോള്‍ ഞാൻ ബിസിനസിലാണെന്ന് മറുപടി പറഞ്ഞു. ഡിജിപി, മേയര്‍, ‘അമ്മ’ സംഘടന എന്നിവരെയൊക്കെ കണ്ട് നേരത്തെ ഞങ്ങളെ പിന്തുണയ്ക്കാൻ അഭ്യര്‍ഥിച്ചിരുന്നു. ഇത് കേരളത്തിന്റെ ടീം ആണ് എന്നും രാജ്കുമാര് പറഞ്ഞു.