
മോഹൻലാലിന്റെ വമ്പൻ ചിത്രങ്ങളുമായി 2023, മലൈക്കോട്ടൈ വാലിബൻ, റാം, ജയിലർ അണിയറയിൽ
മോഹൻലാൽ എന്ന നടന്റെ അഭിനയ മികവിനു മുന്നിൽ എന്നും മലയാളക്കര ശിരസ് കുനിച്ചിട്ടേ ഉള്ളു. പതിറ്റാണ്ടുകൾ നീണ്ട നടന വിസ്മയങ്ങളിൽ മോഹന്‍ലാല്‍ അതിശയിപ്പിച്ച നിരവധി കഥാപാത്രങ്ങളുണ്ട്. സേതുമാധവന്, ആടുതോമ, മംഗലശ്ശേരി നീലകണ്ഠന്, ജഗന്നാഥന് തുടങ്ങി ഓരോ കഥാപാത്രങ്ങളും മലയാളിയുടെ മിനി മായാറുണ്ട്. ഏതൊരു കഥാപാത്രവും അനായാസമായി അവതരിപ്പിക്കുന്ന മോഹന്‍ലാൽ എന്ന നടനിൽ നിന്ന് മലയാളികൾക്ക് കഴിഞ്ഞ വർഷം ലഭിച്ചത് നെയ്യാറ്റിന്‍കര ഗോപന്, ലക്കി സിംഗ് തുടങ്ങിയ കഥാപാത്രങ്ങളാണ്. 2022 ൽ മമ്മൂട്ടിയും പൃഥ്വിരാജും ടൊവിനോയും ആസിഫ് അലിയുമെല്ലാം തിയേറ്ററിൽ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചപ്പോൾ, മോഹൻലാലിന് പതിവിന് വിപരീതമായി കാലിടറി. റിലീസ് ചെയ്ത നാല് ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയം നേരിട്ടു.

ആറാട്ട്, ബ്രോ ഡാഡി, ട്വൽത്ത് മാൻ, മോൺസ്റ്റർ എന്നിവയാണ് 2022ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങൾ. അതെ സമയം ബ്രോ ഡാഡിയും ട്വൽത്ത് മാനും ഒടിടി റിലീസിലൂടെ ആരാധകർക്കു മുന്നിൽ എത്തി മികച്ച പ്രതികരണം നേടി. ആറാട്ടിന്റെയും മോൺസ്റ്ററിന്റെയും പരാജയം പറയേണ്ടതില്ലല്ലോ. അടുത്തകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നു വന്നത് ഈ ചിത്രങ്ങൾക്ക് ആയിരുന്നു . മോഹൻലാൽ എന്ന അതുല്യ നടന്നു ആരാധകർ ഔട്ട്ഡേറ്റഡ് ആയ സംവിധായകർക്കൊപ്പം മോശം സിനിമ ചെയ്യരുതെന്നും നല്ല സ്ക്രിപ്റ്റുകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം 2023ലേക്ക് നോക്കുമ്പോൾ, മോഹൻലാൽ എന്ന നടന് ഒരുപാട് പ്രതീക്ഷകൾ നൽകുന്ന സിനിമകളാണ് ഉള്ളത്.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഈ വർഷാദ്യം പുറത്തിറങ്ങിയ എലോൺ എന്ന ചിത്രത്തിന് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും വരാനിരിക്കുന്നത് മികച്ച സിനിമകൾ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ഏവരും . പുതുനിര സംവിധായകരില്‍, തന്റേതായ വഴി വെട്ടിയ ലിജോ ജോസ് പെല്ലിശ്ശേരി മുതൽ ‘അതിരൻ’ ഫെയിം വിവേക് വരെയുള്ള സംവിധായകരുടെ ചിത്രങ്ങളിൽ ഈ വർഷം മോഹൻലാൽ അഭിനയിക്കുന്നുണ്ട്. മലൈക്കോട്ടൈ വാലിബൻ ആണ് ലിജോ ജോസിന്റെ സിനിമ . ദൃശ്യം 2ന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫ് മോഹൻലാൽ ഫോട്ടോ കിട്ടി പുറത്തിറങ്ങാൻ ഒരുങ്ങുന്ന റാം, പൃഥ്വിരാജിന്റെ എമ്പുരാൻ, മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് , വൃഷഭ, ഭദ്രൻ ചിത്രം അനൂപ് സത്യൻ സിനിമ, ടിനു പാപ്പച്ചnന്റെ സിനിമ എന്നിങ്ങനെ പോകുന്നു ലാലേട്ടന്റെ ഈ വർഷത്തെ സിനിമ ലിസ്റ്റുകൾ.

വിവേക് ഒരുക്കുന്ന ചിത്രം പൂർണമായും ഒരു ഫാൻബോ ചിത്രമായിരിക്കും എന്നും, ആക്ഷന്‍ പ്രാധാന്യമുള്ള ഈ ബിഗ് ബജറ്റ് ചിത്രമാണ് നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷ്ഭ. ലൂസിഫറിന്റെ രണ്ടാം ഭാഗം ആദ്യത്തേതിൽ നിന്നും മികച്ചതായിരിക്കുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു ഈ ചിത്രത്തിനും ആരാധകർ കാത്തിരിക്കുകയാണ്. തമിഴിലും മോഹൻലാൽ തിളങ്ങും എന്നാണ് പ്രതീക്ഷ രജനികാന്ത് നായകനാക്കുന്ന ജയിലറിൽ മോഹൻലാലും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. നല്ല സിനിമക്ക് സമ്മാനിക്കുന്ന മോഹൻലാലിന്റെ കരിയറിലെ ഒരു മികച്ച വർഷം ആകുമോ 2023 എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.