ക്യമറയ്ക്ക് മുന്നില്‍ വീണ്ടും ആ മാജിക് കൂട്ട്; കൈ കൊടുത്ത് ലാല്‍, ശോഭന
മലയാള സിനിമയ്ക്ക് വർഷങ്ങൾ എത്ര പിന്നിട്ടാലും മറക്കാൻ പറ്റാത്ത നടിയാണ് ശോഭന. നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ശോഭന ചെയ്തു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ശോഭനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് മണിച്ചിത്രത്താഴ്. നിരവധി നായകൻമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ മോഹൻലാലാണ്. തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം തുടങ്ങിയ സിനിമകളിൽ മോഹൻലാൽ-ശോഭന താര ജോഡി ശ്രദ്ധിക്കപ്പെട്ടു. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഒരുകാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ഇപ്പോഴിതാ വീണ്ടും ഇരുവരും ഒന്നിക്കുകയാണ്. ഇരുവരും ചേർന്നെത്തുന്ന 26-ാം ചിത്രമാണ് ഇത്. 1985 ൽ പുറത്തിറങ്ങിയ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിലാണ് മോഹൻലാൽ-ശോഭന ജോഡി ആദ്യം പ്രത്യക്ഷപ്പെടുന്നത്.
മോഹൻലാലിന്റെ 360-ാം സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. പുതിയ സിനിമയ്ക്ക് എല്ലാവരുടേയും അനുഗ്രഹം തേടിക്കൊണ്ടാണ് പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്. ഇനിയും പേര് പുറത്ത് വിട്ടിട്ടില്ലാത്ത ചിത്രത്തിൽ മോഹൻലാലിൻ്റെ നായികയായെത്തുന്നത്. മലയാള സിനിമാ, സീരിയൽ രംഗത്തെ പ്രമുഖ നിർമാതാക്കളാണ് രഞ്ജിത്തിന്റെ നേതൃത്വത്തിലെ രജപുത്ര. പൂജാ വേളയിൽ രഞ്ജിത്ത്, ചിപ്പി, അവരുടെ മകൾ അവന്തിക എന്നിവരും സന്നിഹിതരായിരുന്നു.