” മോഹൻലാൽ ചെയ്തതിൽ എതിർ അഭിപ്രായം ഇല്ലാതെ കരിയർ best സിനിമയും കഥാപാത്രവും “
1 min read

” മോഹൻലാൽ ചെയ്തതിൽ എതിർ അഭിപ്രായം ഇല്ലാതെ കരിയർ best സിനിമയും കഥാപാത്രവും “

മോഹൻലാൽ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. 2005 ഡിസംബർ 16-നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, അർജുൻ ലാൽ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2005ൽ പുറത്തിറങ്ങിയ ചിത്രം ഓർമ്മകൾ നഷ്ടമാകുന്ന അൽഷീമേഴ്‌സ് രോഗം ബാധിച്ച ഒരു വ്യക്തിയിലും അയാളുടെ കുടുംബത്തിലും വരുത്തുന്ന മാറ്റങ്ങളെയും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളെയും കുറിച്ചായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

മോഹൻലാൽ ചെയ്തതിൽ വെച്ച് എതിർ അഭിപ്രായം ഇല്ലാതെ കരിയർ best സിനിമയും കഥാപാത്രവും

 

തന്മാത്ര ❤️രമേശൻ 🧡

 

ഇന്നും എനിക്ക് ഇത് ടീവിയിൽ കാണാൻ മടിയാണ് ,പേടിയാണ് ,ഒരുതരം മാനസിക അസ്വസ്ഥതയുമാണ് 💯😣

കാരണം ഒരിക്കൽ കണ്ടാലും രമേശൻ നായർ നമ്മുടെ മനസുകളിലേക് ചേക്കേറി കൂടിരിപ്പാകും 😔

 

ഒന്നോ രണ്ടോ തവണ കണ്ടു എന്നല്ലാതെ ഇത് ടീവിയിൽ വന്നാൽ ചാനൽ മാറ്റും .കുറച്ച നേരും കാണുമെങ്കിലും ക്ലൈമാക്സ് ആവുമ്പോൾ ഞാൻ ചാനൽ മാറ്റും 🚶‍♂️

 

ഇന്നും രമേശൻ നായർ എന്ന അച്ഛനും ,ഭർത്താവും ,മകനും ഇന്നും ഒരു നോവാണ് 💔

 

മലയാള സിനിമയിൽ എന്ന് മാത്രം അല്ല ഇന്ത്യൻ സിനിമയിൽ

തന്നെ

ആ ഒരു റോൾ ചെയ്യാൻ ആരെ കൊണ്ടും പറ്റില്ല

 

മമ്മുട്ടിയും കമൽഹാസനും ഓക്കേ ഒരുപാട് കഥാപാത്രങൾ ചെയ്ത് നമ്മളെ ഞെട്ടിച്ചു

എന്നാ അവർക്കു പോലും ചെയ്യാൻ പറ്റാത്ത അത്രയും ഗംഭിരം ആയി ആണ് മോഹൻലാൽ ഇതിൽ അഭിനയിച്ചത്

 

Tv യിൽ വന്നപ്പോ ഇ സിനിമ കണ്ടവരുടെ അവസ്ഥ 🥺ഇന്ന് മൊബൈൽ ഫോണിൽ കാണുന്ന ആളുകളുടെ അവസ്ഥ എന്നാ ഇ സിനിമ അന്ന് ബിഗ്ഗ്‌സ്‌ക്രീനിൽ

ഇ സിനിമ കണ്ടവരുടെ അവസ്ഥ 🥺

 

ക്‌ളൈമാക്സ് 🥺

ഒരു കുട്ടി അമ്മയുടെ വയറ്റിൽ കിടക്കുന്നത് പോലെ രമേശൻ ലാസ്റ്റ് മരിക്കുന്ന രംഗം 🥺

 

ഓർമ്മകൾ മരിച്ചു തുടങ്ങുന്നിടത്ത് തന്നെയാണ് ഓരോ മനുഷ്യനും മരിച്ചു തുടങ്ങുന്നത് “തന്മാത്ര 💎

 

ലോകം മുഴുവനും വെളിച്ചം നൽകുന്ന

സൂര്യതേജസ്സിനു പോലും

ഒരു പകൽ മാത്രമാണ് ആയുസ്സ് …

 

#Thanmathra 💔…

#Lalettan #Blessy !

 

തിയറ്റർ അനുഭവം പങ്കു വെക്കു ✍️

 

Ananthu Balan ✍️🦋