ലാലേട്ടന്റെ Career Best പെർഫോമൻസ്കളിൽ ഒന്ന് .. !! താളവട്ടം ഇറങ്ങിയിട്ട് 38 വർഷം
1 min read

ലാലേട്ടന്റെ Career Best പെർഫോമൻസ്കളിൽ ഒന്ന് .. !! താളവട്ടം ഇറങ്ങിയിട്ട് 38 വർഷം

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് താളവട്ടം. റിലീസ് ചെയ്ത് 38 വര്‍ഷം പിന്നിടുമ്പോഴും പ്രേക്ഷക മനസ്സിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുകയാണ് ഈ സിനിമ. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച ചിത്രം തന്നെയാണ് ഇതും. 1986 ഒക്ടോബര്‍ 9നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ സിനിമ ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് സ്വന്തമാക്കിയത്. മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രം അന്യഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം 38 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.

 

കുറിപ്പിൻ്റെ പൂർണരൂപം

 

ലാലേട്ടന്റെ Career Best പെർഫോമൻസ്കളിൽ ഒന്നാണ് താളവട്ടത്തിലെ വിനോദ്…💎👌

ഇന്നേക്ക് താളവട്ടം ഇറങ്ങിട്ട് 38 വർഷം…

#Thalavattam #38YearsofThalavattam

 

മലയാളികളുടെ ഇടയിൽ ഏറ്റവും അധികം Repeat വാല്യൂ ഉള്ള സിനിമകളിൽ ഒന്ന്..റൊമാൻസ് ആകട്ടെ, കോമഡി ആകട്ടെ, ഇമോഷനൽ രംഗങ്ങൾ ആകട്ടെ തന്റെ അഭിനയ മികവ് കൊണ്ട് മലയാളി ജനമനസുകളെ ഇത്രയുമധികം സ്വാധീനിച്ച വേറൊരു സിനിമയും കഥാപാത്രവും കാണില്ല…. One of The Favourite Movies of Lalettan..

 

പാട്ടുകൾ എടുത്ത്പറയണ്ടിയ ആവിശ്യം ഇല്ല.. നമ്മുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാ..All Time Superhit🎶❤️

കൂട്ടിൽ നിന്നും മേട്ടിൽ വന്ന്, പോൻവീണേ, കളഭം ചാർത്തും.. ഇന്നും നമ്മളിൽ പലരുടെയും മൊബൈൽ റിങ്ടോണുകളിലും, Insta, FB, യൂട്യൂബ് ഫീടുകളിലും ട്രെന്റ് ആണ്

എല്ലാ സോങ്‌സും ലാലേട്ടന്റെ അന്യായ പെർഫോമൻസുകൾ… പാട്ട് സീൻ ഇത്രയും മനോഹരമായി ആവാതിരിപ്പിച്ച വേറൊരു നടനും കാണില്ല.. എന്തൊരു Gracious ആണ് ഇദ്ദേഹം പ്രത്യേകിച്ച് “കൂട്ടിൽ നിന്ന് മേട്ടിൽ വന്ന ” ഗാനത്തിൽ ഒക്കെ 👌❤️

 

ഒപ്പം ലിസ്സി, കാർത്തിക, ജഗതി ശ്രീകുമാർ, സോമൻ, സുകുമാരി എല്ലാവരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി.. 👌