ഹിന്ദിയില്‍ തരംഗമായി ഒടിയന്. . മാണിക്യന്റെ ഒടിവിദ്യ കണ്ട് അമ്പരന്ന് ഹിന്ദിക്കാര് ; ഒടിയന് ഹിന്ദിയില്‍ റെക്കോര്‍ഡ് ഇടുന്നു
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ഒടിയന്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം വളരെ ചര്‍ച്ചയായതാണ്. നൂറ് കോടി ക്ലബിലെത്തിയ ചിത്രം കൂടിയായിരുന്നു ‘ഒടിയന്’. അടുത്തിടെ ഹിന്ദിയില്‍ മൊഴിമാറ്റി ഒടിയന് എന്ന ചിത്രം പുറത്തിറക്കിയിരുന്നു.’ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശം ഏറ്റെടുത്ത പെന്‍ മൂവിസാണ് ‘ഒടിയന്’ ഹിന്ദി പതിപ്പിന്റെ വിതരണാവകാശവും നേടിയിരിക്കുന്നത്. യുട്യൂബിലൂടെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് ‘ഒടിയന് ചിത്രത്തിന്റെ ഹിന്ദിക്കും ലഭിക്കുന്നത്.
ഏപ്രില്‍ 23ന് റിലീസ് ചെയ്ത ഹിന്ദി പതിപ്പ് ഇതുവരെയായി 63 ലക്ഷത്തില്‍ അധികം പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര് ചിത്രത്തിന് താഴെ നല്ല കമന്റുകളും പങ്കുവെച്ചിട്ടുണ്ട്. ഒടിയന്’ ചിത്രത്തിന്റെ അവകാശം പെന്‍ സിനിമാസ് ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും സിനിമയുടെ ക്രിയാത്മകതക്ക് കോട്ടം തട്ടാതെ തന്നെ അത് അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും ചിത്രത്തിന്റെ സംവിധായകന് വി.എ ശ്രീകുമാര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ‘ഒടിയന്’. ‘കെജിഎഫ് രണ്ട്’ എത്തും വരെ ഒടിയന് തന്നെയായിരുന്നു മുന്നില്‍ നിന്നത്. ചിത്രത്തില്‍ നായിക കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചത് മഞ്ജുവാര്യരായിരുന്നു.
സമീപകാലത്ത് മലയാള ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ട് ഹിന്ദിയിലേക്ക് മൊഴി മാറ്റിയത് റിലീസ് ചെയ്തിരുന്നു. വന്‍ സ്വീകരണവും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്നെല്ലാമായിരുന്നു കാഴ്ച്ചക്കാര്‍ പറഞ്ഞത്. അതേ അനുഭവം തന്നെയാണ് ഒടിയന് സിനിമ കണ്ട് കഴിഞ്ഞപ്പോഴും കാഴ്ച്ചക്കാര്‍ പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു നിര്‍മാണം. മാക്സ് ലാബ് സിനിമാസ് ആയിരുന്നു ചിത്രത്തിന്റെ വിതരണം. ജോണ്‍ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ കെ ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ എഴുതിയത്.
ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ഈ ചിത്രത്തില്‍ പറഞ്ഞത്. കുപ്രസിദ്ധമായ രൂപമാറ്റക്കാരനായ മാണിക്യന് (മോഹന്‍ലാല്‍) 15 വര്‍ഷത്തെ ആത്മീയ യാത്രയ്ക്ക് ശേഷം തന്റെ ഗ്രാമമായ തെങ്കുറിശിയിലേക്ക് മടങ്ങുന്നു. അദ്ദേഹത്തിന്റെ വരവ് ഗ്രാമവാസികള്‍ക്ക് പ്രത്യേകിച്ച് അദ്ദേഹത്തോട് വ്യക്തിപരമായ വിദ്വേഷമുള്ള രാവുണ്ണി നായര്‍ക്ക് (പ്രകാശ് രാജ്) അസ്വസ്ഥതയുണ്ടാക്കുകയും പിന്നീട് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാണിക്യന് സംഭവിച്ച കാര്യങ്ങളിലേക്കും മാണിക്യന്റെ പ്രതികാരത്തിലക്കുമാണ് ചിത്രം നീങ്ങുന്നത്.