” ദേവദൂതൻ എന്തായാലും ഒരു ചരിത്രം സൃഷ്ടിക്കും” ; കുറിപ്പ് വൈറൽ
1 min read

” ദേവദൂതൻ എന്തായാലും ഒരു ചരിത്രം സൃഷ്ടിക്കും” ; കുറിപ്പ് വൈറൽ

ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ഇന്ന് തിയറ്ററുകളിൽ എത്തും. 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിരിക്കുകയാണ്. ഈ ചിത്രത്തോടൊപ്പം വേറെയും മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. ആസിഫ് അലി അമല പോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ‘ലെവൽ ക്രോസ്’, എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “സീക്രട്ട്”, ഡെഡ് പൂൾ വൂൾ വെറിൻ, ധനുഷിൻ്റെ രായൻ, മറിമായം ടീമിൻ്റെ പഞ്ചായത്ത് ജെട്ടി എനിങ്ങനെ ചിത്രങ്ങൾ ഇന്ന് തിയേറ്ററുകളിലെത്തും. ഇതിൽ എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ദേവദുതൻ തന്നെയാണ്. ഇപ്പോഴിതാ ഒരു പ്രേക്ഷകൻ്റെ കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

ഓണത്തിന് മുന്നേ മലയാളത്തിൽ ഏറ്റവും കൂടുതൽ ഹൈപ്പ് ജനറേറ്റ് ചെയ്യാൻ പോകുന്ന റിലീസുകൾ ആണ് നാളെ വരാൻ ഉള്ളത്…

 

രമേശൻ -ആസിഫ് വിവാദവും അമല പോളിന്റെ കോളേജ് ഡ്രസ്സ്‌ വിവാദവും കാരണം ലെവൽ ക്രോസ്സിന് ഇപ്പോൾ കുറച്ചു ഹൈപ്പ് കയറിയിട്ടുണ്ട്…

 

മാർവെൽ മൂവിസിൽ എൻഡ് ഗെയ്മിനും നോ വേ ഹോമിനും ശേഷം കൊടൂര ഹൈപ്പിൽ ഇറങ്ങാൻ പോകുന്ന ഡെഡ്പൂൾ & വുൾവെറിൻ മൂവി… (ഞാൻ ടിക്കറ്റ് എടുത്തത് ഇതിനാണ്..)

 

ധനുഷിന്റെ ആക്ഷൻ ത്രില്ലെർ രായൻ എങ്ങനെ പെർഫോം ചെയ്യുമെന്ന് അറിയില്ല…ക്യാപ്റ്റൻ മില്ലറിന്റെ ക്ഷീണം തീർക്കുമോ?

 

മറിമായം ടീമിന്റെ പഞ്ചായത്ത്‌ ജെട്ടി… ഇത് ബോക്സ്‌ ഓഫീസിൽ എങ്ങനെ ആവുമെന്ന് ഒരു പിടിയുമില്ല… കാശ് മുടക്കാതെ ടീവിയിൽ മറിമായം കാണുന്നവർ, കാശ് മുടങ്ങി അത് തിയേറ്ററിൽ പോയി കാണുമോ എന്നുറപ്പില്ല…

 

SN സ്വാമി ഈ അടുത്ത് കൈവെച്ചതെല്ലാം പാളി… ധ്യാനിനു ഇപ്പോൾ നല്ല സമയമാണ്… ചിലപ്പോൾ സർപ്രൈസ് ഹിറ്റ്‌ ആയേക്കും… 

 

കൂട്ടത്തിലെ കൊമ്പൻ “ദേവദൂതൻ തന്നെയാണ് “. 20 വർഷങ്ങൾക്കപ്പുറം റീ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ്… പഴയ തലമുറ പൊട്ടിച്ച പടം.. എന്നാൽ പിന്നീട് ടീവിയിലൂടെ ഒരുപാട് പേർക്ക് പ്രിയപ്പെട്ടതായി മാറി… എത്രപേർ പടം തിയേറ്ററിൽ പോയി കാണുമെന്നത് അറിയില്ല… 4k പ്രിന്റ് യൂട്യൂബിൽ ഉണ്ട്… തീവ്രമായി കാണാൻ ആഗ്രഹിക്കുന്നവർ പോയേക്കും… 100 പേര് പോകുമെന്ന് പറഞ്ഞാലും ഒടുക്കം തിയേറ്ററിൽ 10 പേരാവും ഉണ്ടാവുക… നേരെമറിച്ചു 100 പേരും വന്നാൽ, അത് ചരിത്രമാവും…

ദേവദൂതൻ എന്തായാലും ഒരു ചരിത്രം സൃഷ്ടിക്കും… ഒന്നെങ്കിൽ, രണ്ടു തവണ ഇറക്കി ഫ്ലോപ്പ് ആയി എന്ന റെക്കോർഡ് ഇടും… അല്ലെങ്കിൽ, പൊട്ടിയ സിനിമ വീണ്ടും ഇറക്കി ഹിറ്റ്‌ അടിച്ചു എന്ന റെക്കോഡ് ഇടും… രണ്ടാമത്തേത് ആണ് നടക്കുന്നതെങ്കിൽ, അർഹിച്ച തിയേറ്റർ വിജയം ലഭിക്കാതെ പോയ അനേകം സിനിമകൾ, വിജയം പ്രതീക്ഷിച്ചു വീണ്ടും റിലീസ് ചെയ്തേക്കാം… കാലാപാനി ഒക്കെ വീണ്ടും വരാൻ സാധ്യത ഉള്ള സിനിമകൾ ആണ്..