മമ്മൂട്ടിയും മോഹൻലാലും നേട്ടം കൊയ്ത വർഷം : 2005!! ദിലീപ്, സുരേഷ് ഗോപി എന്നിവർക്കും മികച്ച ഹിറ്റുകളുണ്ടായ വർഷം!!
മലയാള സിനിയിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയും, ദിലീപും. നിരവധി ഹിറ്റ് സിനിമകള്‍ നല്‍കി ആരാധകരുടെ കൈയ്യടി നേടിയെടുത്ത താരങ്ങള്‍. എന്നാല്‍ രണ്ടായിരത്തിന് ശേഷം ഇവര്‍ക്ക് ഹിറ്റ് സിനിമകളൊന്നും ആരാധകര്‍ക്ക് നല്‍കാന്‍ സാധിച്ചില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ സിനിമകള്‍ക്ക് വലിയ ഇടിവ് സംഭവിച്ച കാലമായിരുന്നു 2000-2004. ആ സമയം ദിലീപ് എന്ന നടനെ മാത്രം കേന്ദ്രീകരിച്ച് മലയാള സിനിമയുടെ വിജയം ആഘോഷമാക്കിയിരുന്നു.
പിന്നീട് അങ്ങോട്ട് മമ്മൂട്ടിയും, മോഹന്‍ലാലും, നാല് വര്‍ഷത്തോളം ഹിറ്റ് സിനിമകള്‍ ഇല്ലാതിരുന്ന സുരേഷ് ഗോപിയും ഉള്‍പ്പെടെ എല്ലാവരും വലിയ തിരിച്ചു വരവ് നടത്തിയ, വലിയ സാമ്പത്തികം നേടിയ വര്‍ഷമാണ് 2005. മമ്മൂട്ടിയും ആറോളം സിനിമകള്‍ മോഹന്‍ലാലിന്റെ അഞ്ചോളം സിനിമകള്‍ സുരേഷ് ഗോപിയുടെ മൂന്നോളം സിനിമ ദിലീപിന്റെ നാല് സിനിമകള്‍ അങ്ങനെയാണ് സൂപ്പര്‍ താരങ്ങളുടെ എടുത്ത് പറയേണ്ട സിനിമകളുടെ എണ്ണം. അതേസമയം, മമ്മൂട്ടിയുടെ ആറ് സിനിമകളും 2005ല്‍ റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത ആറെണ്ണവും സാമ്പത്തിക വിജയം നേടിയ സിനിമകള്‍ ആയിരുന്നു. തൊമ്മനും മക്കളും, തസ്‌കര വീരന്‍, രാപ്പകല്‍, നേരറിയാന്‍ സി ബി ഐ, രാജമാണിക്യം, ബസ് കണ്ടക്ടര്‍ ഈ ആറ് സിനിമകളാണ് 2005ല്‍ പുറത്തിറങ്ങിയത്.
മോഹന്‍ലാലിന്റെ അഞ്ച് സിനിമകള്‍ ആണ് 2005 ല്‍ റിലീസിനെത്തിയത്. ഉദയനാണ് താരം, ചന്ദ്രോത്സവം, ഉടയോന്‍, നരന്‍, തന്മാത്ര. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ചിത്രമാണ് ഉദയനാണ് താരം. മലയാള സിനിമാ ലോകത്തെ കുറിച്ച് ഹാസ്യാത്മകമായി പരാമര്‍ശിക്കുന്ന ചിത്രമായിരുന്നു. അതേസമയം, ചന്ദ്രോത്സവം, ഉടയോന്‍ എന്നീ സിനിമകളെ അപേക്ഷിച്ച് നരന്‍ എന്ന സിനിമ വലിയ വിജയം നേടിയിരുന്നു. അതുപോലെ ലാലേട്ടന്‍ ആരാധകര്‍ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നായിരുന്നു തന്മാത്ര. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന് വലിയ പിന്തുണയായിരുന്നു ലഭിച്ചത്. 2005 ഡിസംബര്‍ 16നായിരുന്നു സിനിമയുടെ റിലീസ്. സുരേഷ് ഗോപിയെ കുറിച്ച് പറയുകയാണെങ്കില്‍ 2000ല്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സിനിമയക്ക് ശേഷം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളോ, ജനപ്രീതി നേടിയ ചിത്രങ്ങളോ സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ 2005ല്‍ എത്തുമ്പോള്‍ 3 എണ്ണമാണ് അദ്ദേഹത്തിന്റെ എടുത്ത് പറയേണ്ട സിനിമകള്‍. ഒന്ന് ഭരത് ചന്ദ്രന്‍ ഐ പി എസ്, ദി ടൈഗര്‍, മകള്‍ക്ക്.
സാമ്പത്തിക വിജയം നല്‍കാത്തതിന്റെ പേരില്‍ കുറച്ചു കാലം മലയാള സിനിമയില്‍ നിന്നും സുരേഷ് ഗോപി അകന്നു നിന്നിരുന്നു. പിന്നീട് 2005-ല്‍ ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന പേരില്‍ 11 വര്‍ഷം മുന്‍പ് ഇറങ്ങിയ കമ്മീഷണറിന്റെ രണ്ടാം പതിപ്പുമായി രംഗപ്രവേശനം നടത്തി. ഭരത്ചന്ദ്രന്‍ ഐ പി എസും, ദി ടൈഗറും വന്‍ വിജയം നേടിയിരുന്നു. മകള്‍ക്ക് എന്ന സനിമ പ്രതീക്ഷിച്ച തരത്തില്‍ തിയേറ്ററില്‍ വിജയം നേടിയില്ലെങ്കിലും മറ്റ് രണ്ട് സിനിമകളും വന്‍ ഹിറ്റായി മാറി. അതേസമയം, സൂപ്പര്‍ താരങ്ങളുടെ മാത്രം വിജയമല്ല 2005ല്‍ ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്. ഉര്‍വശിയുടെ തിരിച്ച് വരവില്‍ ചെയ്ത അച്ചുവിന്റെ അമ്മും വലിയ സാമ്പത്തിക വിജയം നേടിയ സിനിമയാണ്. സൂപ്പര്‍ താരങ്ങളുടെയും മറ്റ് നടന്മാരുടെയും വലിയൊരു തിരിച്ചു വരവാണ് 2005ല്‍ നമുക്ക് കാണാന്‍ സാധിച്ചത്.