മോഹൻലാലിന്റെ മാസ് അവതാരമായി ‘റമ്പാൻ’ വരുന്നൂ….!! പുതിയ അപ്ഡേറ്റ്
1 min read

മോഹൻലാലിന്റെ മാസ് അവതാരമായി ‘റമ്പാൻ’ വരുന്നൂ….!! പുതിയ അപ്ഡേറ്റ്

മലയാള സിനിമയിലെ ഹിറ്റ് സംവിധായക നടൻ ജോഡികളാണ് മോഹൻലാലും ജോഷിയും. ഇരുവരും ഒന്നിച്ച ഒരുപിടി മികച്ച സിനിമകൾ മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. റമ്പാൻ എന്നാണ് ചിത്രത്തിൻ്റെ പേര്. ചിത്രം പ്രഖ്യാപിച്ച് കൊണ്ട് മുമ്പ് പുറത്തിറക്കിയ പോസ്റ്ററിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരം പുറത്തുവരികയാണ്. റമ്പാന്റെ ഷൂട്ടിംങ് ഈ വർഷം അവസാനം തന്നെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. എമ്പുരാൻ, വൃഷഭ എന്നിവയുടെ ഷൂട്ടിംങിന് ശേഷമാണ് റമ്പാൻ ഷൂട്ടിംങ് ആരംഭിക്കുക.

2023 ഒക്ടോബർ 30ന് ആയിരുന്നു ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ജോഷി-മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചത്. നടൻ ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു മാസ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് വിവരം. ടൈറ്റിൽ പോസ്റ്റർ ഏറെ വൈറൽ ആയിരുന്നു. വലിയ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു കാറിൻ്റെ മുകളിൽ പിന്തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ, ഒരു കയ്യിൽ തോക്കും മറുകയ്യിൽ ചുറ്റികയുമായി നിൽക്കുന്ന പടത്തോടെയാണ് റംബാൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. എട്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജോഷി-മോഹൻലാൽ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നത്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2025 വിഷു റിലീസ് ആയി എത്തുമെന്നാണ് വിവരം. നിരവധി കൗതുകങ്ങള്‍ കോർത്തിണക്കിയുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ജോസാണ്. ചെമ്പോക്കി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റിൻ മീഡിയാ പ്രസന്റ്സ് നെക്ക് സ്റ്റൽ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക് പോൾ, ശൈലേഷ് ആർ. സിങ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിദേശത്തടക്കം ഷെഡ്യൂളുകൾ ഉള്ള ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ ആണ്. സായ്കുമാർ-ബിന്ദു പണിക്കർ ദമ്പതിമാരുടെ മകൾ കല്യാണി പണിക്കർ ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിനു പുറമെ ബോളിവുഡ്-വിദേശി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.