മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘റാം’ ആയി മോഹന്‍ലാല്‍ വീണ്ടും ; ജീത്തുജോസഫ് ചിത്രം ഷൂട്ടിംങ് പുനരാരംഭിച്ചു
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് ‘റാം’. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയിരുന്നെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിന്നുപോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംങ് പുരനാരംഭിക്കുന്നുവെന്നാണ് ജീത്തു ജോസഫ് തന്റെ സോഷ്യല്‍ മീഡിയ ആക്കൗണ്ടുകളിലൂടെ അറിയിച്ചിരിക്കുകയാണ്. രണ്ട് മാസം നീളുന്ന ചിത്രീകരണമായിരിക്കും നടക്കുകയെന്നും ലണ്ടന്‍, പാരിസ് എന്നിവടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എന്നും മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
‘മൂന്ന് വര്‍ഷത്തിന് ശേഷം റാമിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം’ എന്നാണ് ജീത്തു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. വിദേശത്തെ ലൊക്കേഷന്‍ ഹണ്ടിന്റെ ഫോട്ടോ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. 2020 ജനുവരിയിലാണ് റാമിന്റെ ഷൂട്ടിങ് തുടങ്ങിയത്. എറണാകുളം, രാമേശ്വരം, ദല്‍ഹി, ഷിംല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് പുനരാരംഭിക്കാന്‍ പോകുന്നത്.
സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. തന്റെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതില്‍ ഏറ്റവും ചെലവേറിയ സിനിമയാണെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോളിവുഡ് ശൈലിയിലുള്ള ആക്ഷന്‍ ചിത്രമാണ് ‘റാം’ എന്ന ്ഝീത്തു നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുറത്ത് നിന്നുള്ള നിരവധി സ്റ്റണ്ട് മാസ്റ്റേഴ്സിനെ ചിത്രത്തിനായി കൊണ്ട് വരുന്നുണ്ട്. ‘ദൃശ്യം’, ‘ദൃശ്യം സെക്കന്‍ഡ്’, ‘ട്വല്‍ത് മാന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തുവും കൈകോര്‍ക്കുന്ന ചിത്രവുമാണ് ‘റാം’.
തൃഷയാണ് ‘റാം’ എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ദുര്‍ഗ കൃഷ്ണ, ഇന്ദ്രജിത്ത്, സുരേഷ് മേനോന്, സിദ്ദിഖ്, ആദില്‍ ഹുസൈന്, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് വിഷ്ണു ശ്യാം ആണ്. ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു എന്ന വാര്‍ത്ത വളരെ സന്തോഷപൂര്‍വ്വമാണ് മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.