“സ്വയമേ ആർജിച്ചെടുത്ത കഴിവുകൾ മമ്മൂട്ടി ഉരച്ചു ഉരച്ചു മിനുസപ്പെടുത്തി കൊണ്ടിരിക്കുന്നു”: കടുത്ത മോഹൻലാൽ ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌
1 min read

“സ്വയമേ ആർജിച്ചെടുത്ത കഴിവുകൾ മമ്മൂട്ടി ഉരച്ചു ഉരച്ചു മിനുസപ്പെടുത്തി കൊണ്ടിരിക്കുന്നു”: കടുത്ത മോഹൻലാൽ ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

മലയാളത്തിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഇവർക്ക് കേരളക്കരയിൽ നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ ഒരു മോഹൻലാൽ ആരാധകനായ അജ്മൽ നിഷാദ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തേർഡ് ഐ മൂവി ക്ലബ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് മമ്മൂട്ടിയെക്കുറിച്ച് അജ്മൽ കുറിച്ചിരിക്കുന്നത്.

ഒരു കടുത്ത മോഹൻലാൽ ആരാധകനാണെങ്കിലും പല കാര്യങ്ങളിലും മമ്മൂട്ടിയോട് അസൂയ തോന്നാറുണ്ട് എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ എപ്പോഴും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുകയും, സ്വയം അപ്ഡേറ്റ് ആവുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂക്ക എന്നും പറയുന്നു. മാത്രമല്ല പുതിയ സംവിധായകർക്ക് ഡേറ്റ് നൽകുകയും ചെയ്യും.

അതേസമയം ഇനി ആരുടെ മുന്നിലും ഒന്നും തെളിയിക്കാനില്ലെന്ന് മോഹൻലാൽ പറഞ്ഞാലും, തൻ്റെ നടനത്തെ കുറച്ചു കൂടി തേച്ചു മിനുക്കാൻ കഴിയുന്ന ഉണ്ട, പേരൻപ് പോലുള്ള സിനിമകൾ ലാലേട്ടനും ചെയ്യണമെന്നാണ് തൻ്റെ ആഗ്രഹമെന്നും കുറിപ്പിൽ വ്യക്തമാക്കി. സ്പിരിറ്റ് എന്ന സിനിമയിലാണ് അവസാനമായി മോഹൻലാൽ എന്ന നടനെ വിസ്മയത്തെ കാണാൻ കഴിഞ്ഞത്. അതിനു ശേഷം ഒരു പരിധിവരെ ലൂസിഫറിലും കാണാൻ കഴിഞ്ഞു.

ഇനിയും അത്തരത്തിലുള്ള വ്യത്യസ്തമായ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കണമെന്നാണ് എന്നാണ് മോഹൻലാൽ ആരാധകൻ എന്ന നിലയിൽ തൻ്റെ ആഗ്രഹമെന്നും പോസ്റ്റിൽ പറയുന്നു. മോഹൻലാൽ എന്നും അഭിനയത്തിൽ മാന്ത്രികതകൾ കാട്ടിയിട്ടുണ്ട്. ജനിച്ചത് തന്നെ അഭിനയിക്കാൻ വേണ്ടി മാത്രമാണ് എന്ന് തോന്നുന്ന രീതിയിൽ പല അഭിനയ മുഹൂർത്തങ്ങളും ആരാധകർക്ക് മുന്നിൽ കാഴ്ച വെച്ചു. ഇനിയും അത്തരത്തിൽ മാന്ത്രികതകൾ കാട്ടാൻ താരത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നതായും കുറിപ്പിൽ പറയുന്നു.

മോഹൻലാലിനോളം അനായാസമായി അഭിനയിക്കുന്ന മറ്റൊരു താരത്തെയും കണ്ടിട്ടില്ലെന്നും, എന്നാൽ ഇന്ന് അനായാസത നഷ്ടപ്പെട്ടുവെന്നും അജ്മൽ കുറച്ചിട്ടുണ്ട്. അതേസമയം മമ്മൂക്കയാകട്ടെ സ്വയം ആർജിച്ചെടുത്ത തൻ്റെ കഴിവുകൾ ഉരസി ഉരസി ദിവസേന മിനുക്കുന്നു. മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, പുഴു, സിബിഐ 5, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകളുടെ ചിത്രത്തോടൊപ്പമാണ് ഈ വാക്കുകൾ കുറിച്ചിരിക്കുന്നത്. നടനെന്ന നിലയിൽ മമ്മൂട്ടി ഏറെ ദൂരം സഞ്ചരിച്ചരിക്കുന്നു എന്ന് തന്നെയാണ് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നത്. മമ്മൂട്ടി ആരാധകരും ഈ വാക്കുകൾ ഏറ്റെടുത്തു കഴിഞ്ഞു.