ചെയ്യുന്നില്ല എന്ന് കരുതി ഉപേക്ഷിച്ച കഥാപാത്രം മോഹൻലാലിന് ദേശീയ അവാർഡ് വരെ നേടിക്കൊടുത്തു,
1 min read

ചെയ്യുന്നില്ല എന്ന് കരുതി ഉപേക്ഷിച്ച കഥാപാത്രം മോഹൻലാലിന് ദേശീയ അവാർഡ് വരെ നേടിക്കൊടുത്തു,

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രം മുതൽ ഇങ്ങോട്ട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് നമ്മുടെ സ്വന്തം ലാലേട്ടൻ. ആദ്യം വില്ലനായി വന്ന് പിന്നീട് നായകനായി തന്റെ കരിയർ ഉറപ്പിച്ച നടൻ. കോമഡി ആണെങ്കിലും മാസ് ആണെങ്കിലും തന്നെ കൊണ്ട് സാധിക്കുന്ന രീതിയിൽ അത് മനോഹരമാക്കാൻ കഴിയുന്ന ഒരു നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ വിരലുകൾക്ക് പോലും അഭിനയം വശമാണ് എന്നാണ് സംവിധായകർ അദ്ദേഹത്തെക്കുറിച്ച് പറയാറുള്ളത്. മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്ത ഒരു ചിത്രമാണ് ഭരതം.

സിബി മലയിൽ സംവിധാനം ചെയ്ത ഭാരതത്തിന്റെ കഥയും തിരകഥയും ഒക്കെ ലോഹിതദാസ് ആയിരുന്നു ഒരുക്കിയത്. എന്നാൽ ഭരതം എന്ന ചിത്രം താൻ ഉപേക്ഷിക്കാൻ ശ്രമിച്ച ഒരു ചിത്രമായിരുന്നു എന്ന് ഒരിക്കൽ മോഹൻലാൽ തന്നെ പറഞ്ഞിരുന്നു. ഈ ചിത്രം ചെയ്യാൻ തീരുമാനിച്ചു. സിനിമയുടെ കഥയെല്ലാം കേട്ടപ്പോൾ അത് മറ്റൊരു സിനിമയുമായി സാമ്യമുണ്ട്, അങ്ങനെ ലൊക്കേഷൻ മാറ്റാൻ തീരുമാനിച്ചു. മറ്റൊരു സിനിമയുമായി സാമ്യമുണ്ട് എന്ന് തോന്നിയ നിമിഷം ഭരതം ചിത്രം തന്നെ ഉപേക്ഷിക്കാൻ ആയിരുന്നു തീരുമാനിച്ചത്.

പിറ്റേ ദിവസം ലോഹിതദാസ് ഭരതത്തിനായി മറ്റൊരു കഥ തയ്യാറാക്കി. ലോഹിതദാസ് എഴുതി പൂർത്തിയാക്കിയ ശേഷം ചിത്രീകരണം നടത്തിയ ഏക സിനിമ കിരീടം മാത്രമായിരുന്നു എന്നും മോഹൻലാൽ പറയുന്നുണ്ട്. ഗാനങ്ങൾ ആയിരുന്നു ഭാരതത്തിന്റെ പ്രത്യേകത എന്നത്. നെടുമുടി വേണുവും ലക്ഷ്മിയും ഉർവശിയും ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച ഒരു ചിത്രമായിരുന്നു ഭരതം. ഭരതത്തിന് അഞ്ച് സംസ്ഥാന അവാർഡുകളും മൂന്നു ദേശീയ പുരസ്കാരങ്ങളുമാണ് സ്വന്തമായത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം മോഹൻലാലിനെ തേടി ആദ്യമായി എത്തുന്നത് ഭരതം എന്ന ചിത്രത്തിലൂടെ ആയിരുന്നു. മികച്ച നടൻ, മികച്ച പിന്നണിഗായകൻ,പ്രത്യേക ജൂറി പുരസ്കാരം എന്നിങ്ങനെ മൂന്ന് ദേശീയ അവാർഡുകൾ ആണ് അന്ന് ഭരതം സ്വന്തമാക്കിയത്. മികച്ച രണ്ടാമത്തെ ചിത്രം നടൻ, നടി, സംഗീതസംവിധാനം, പ്രത്യേക ജൂറി പുരസ്കാരം എന്നിങ്ങനെ 5 സംസ്ഥാന അവാർഡുകളും ഭാരതം നേടിയെടുത്തു. സിനിമാപ്രേമികളുടെ എക്കാലത്തെയും മികച്ച ചിത്രമായി മാറാൻ ഭരതത്തിന് ഒരുപാട് കാലം വേണ്ടി വന്നില്ല എന്നതാണ് സത്യം. ഇന്നും മോഹൻലാലിന്റെ അഞ്ച് മികച്ച ചിത്രങ്ങൾ എടുത്താൽ അതിൽ ഭാരതം ഉണ്ടാകും.