“സിനിമയിൽ ചെയ്യാൻ പറ്റുന്ന എല്ലാ മേഖലകളിലും സാന്നിധ്യം ഉറപ്പിക്കണം എന്നൊരു ആഗ്രഹമുണ്ട്” – ഉണ്ണി മുകുന്ദൻ
1 min read

“സിനിമയിൽ ചെയ്യാൻ പറ്റുന്ന എല്ലാ മേഖലകളിലും സാന്നിധ്യം ഉറപ്പിക്കണം എന്നൊരു ആഗ്രഹമുണ്ട്” – ഉണ്ണി മുകുന്ദൻ

സ്വന്തം കഴിവുകൊണ്ട് മാത്രം മലയാള സിനിമയിൽ തന്റേതായി ഇടം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോൾ സിനിമ നടൻ എന്നതിലുപരി ഒരു നിർമ്മാതാവ് എന്ന നിലയിലും ഉണ്ണീ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. ഈ അടുത്ത് സമയത്ത് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരേ ടൈപ്പ് സിനിമകൾ കുറെ ചെയ്യുന്നതിനിടയിലാണ് മേപ്പടിയാനുമായി വിഷ്ണു എത്തിയത്. എന്റെ അതുവരെയുള്ള ഇമേജുകളെ മാറ്റിമറിക്കാൻ ഈ ചിത്രത്തിന് സാധിച്ചു. തനി നാടൻ പയ്യനായി ജനം എന്നെ ഏറ്റെടുത്തു. ഷെഫീക്കും അങ്ങനെയാണ്. നാട്ടിൻപുറത്തുകാരനായ ഒരു പയ്യൻ.

അടുത്ത് തന്നെ റിലീസാകുന്ന മാളികപുറവും ഒരു കുടുംബചിത്രമാണ്. ഒരു ഫാമിലി ഡ്രാമാ ജേണലിൽ വരുന്ന സിനിമയാണത്. വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസിലി ആക്ഷനും ഗന്ധർവ്വ ജൂനിയർ ഒരു ഫാന്റസി സിനിമയും ആണ്. വേറെയും പ്രോജക്ടുകൾ ഉണ്ടായെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന മറ്റു ഭാഷയിലെ സിനിമകൾക്ക് ഇണങ്ങുന്നവരെ എല്ലാ ഇൻഡസ്ട്രിക്ക് ആവശ്യമാണ്. എനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങൾ മറ്റു ഭാഷകളിൽ നിന്ന് കിട്ടുന്നുണ്ട്. അവ പെർഫോം ചെയ്യാനും എനിക്ക് പറ്റുന്നുണ്ട്. അനുയോജ്യരായവരെ ഇതര ഭാഷാ സിനിമകളിലേക്ക് കാസ്റ്റ് ചെയ്യുന്നത് പോലെ നമ്മുടെ സിനിമകളിലും വിളിക്കണം. എന്നാൽ മാത്രമേ നമ്മുടെ ഇൻഡസ്ട്രിയും വളരുകയുള്ളൂ എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.

സിനിമയിൽ ചെയ്യാൻ പറ്റുന്ന എല്ലാ മേഖലകളിലും സാന്നിധ്യം ഉറപ്പിക്കണം എന്നൊരു ആഗ്രഹം തനിക്ക് ഉണ്ട് എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിരുന്നു. ഈ വാക്കുകളെല്ലാം ആരാധകർ വലിയ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ കഴിവ് തെളിയിക്കാൻ സാധിച്ച നടനാണ് ഉണ്ണി മുകുന്ദൻ. തുടക്കകാലത്ത് വളരെയധികം അവഗണനകളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് അതിൽനിന്നെല്ലാം തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചു. വലിയ വെല്ലുവിളിയോടെ തന്നെ സിനിമയെ നോക്കി കാണുകയും സിനിമ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് തെളിയിക്കുകയും ആയിരുന്നു പിന്നീട് മുകുന്ദൻ ചെയ്തത്. അതും ആരുടെയും സഹായമില്ലാതെ തന്നെ.