‘മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങളുടെ കൂട്ടത്തില്‍ അമൃതം ഗമയയിലെ ഹരിദാസ് വിസ്മരിക്കപ്പെട്ടിട്ടുണ്ട്’; കുറിപ്പ് ശ്രദ്ധ നേടുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
#പ്രിയമുള്ളലാല്‍ഭാവങ്ങള്‍ ??
Character3. P K ഹരിദാസ് (അമൃതം ഗമയ,1987)എം ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, തിലകന്‍, പാര്‍വതി, ഗീത തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം. Mbbs പഠനത്തിന് ശേഷം അമ്മാവന്റെ വീടിനു അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിയമനം നേടി എത്തുകയാണ് പി കെ ഹരിദാസ്. അയാള്‍ക്ക് MBBS അഡ്മിഷന്‍ ലഭിച്ചതും പഠിച്ചതും എല്ലാം അമ്മാവന്റെ കാരുണ്യത്തിലാണ്. മുറപ്പെണ്ണുമായി അയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയുമാണ്. അവിടെ എത്തുമ്പോഴാണ്, കോളേജില്‍ തന്റെ റാഗിംഗ് മൂലം മരണപെട്ട ഉണ്ണികൃഷ്ണന്റെ കുടുംബം അവിടെ ഉണ്ടെന്നു അറിയുന്നത്. അതോടെ ഉള്ളില്‍ ഉണ്ടായിരുന്ന കുറ്റബോധം അയാളെ വേട്ടയാടാന്‍ തുടങ്ങുന്നു. അയാളുടെ ജീവിതം ഗതി മാറി ഒഴുകുന്നു.
എം ടി വാസുദേവന്‍ നായരുടെ ശക്തമായ തിരക്കഥ യും ഹരിഹരന്റെ സംവിധാന മികവും ഈ ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ് കളാണ്. എം ടി യുടെ തിരക്കഥ യുടെ സൗന്ദര്യം നമുക്ക് ‘അമൃതം ഗമയ ‘യില്‍ നമുക്ക് അനുഭവിച്ചറിയാം . P. K ഹരിദാസ് ന്റെ നവീകരിക്കപ്പെട്ട വര്‍ത്തമാന കാലത്തില്‍ തുടങ്ങി, അയാളെ അനാവരണം ചെയ്യുന്ന ഭൂതകാലത്തിലൂടെ സഞ്ചരിച്ചു, അയാളുടെ മനസിന്റെ ഉള്ളറകളില്‍ കടന്നു ചെന്ന്, ആ കുറ്റബോധത്തെ നമുക്ക് മുന്നില്‍ തുറന്നു കാട്ടി, ഒടുവില്‍ ഇന്ന് അയാള്‍ എത്തി ചേര്‍ന്നിരിക്കുന്നിടത്തു തന്നെ അവസാനിക്കുന്നു.
മോഹന്‍ലാല്‍ ന്റെ മികച്ച പ്രകടനങ്ങളുടെ കൂട്ടത്തില്‍ പലപ്പോഴും അമൃതം ഗമയ യിലെ ഹരിദാസ് വിസ്മരിക്കപ്പെട്ടു പോയിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അദേഹത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളില്‍ നിസംശയം ചേര്‍ത്തു വെയ്ക്കാവുന്ന കഥാപാത്രമാണ് പി കെ ഹരിദാസ്.2000 ത്തില്‍ rediff നു നല്‍കിയ അഭിമുഖത്തില്‍ ഹരിഹരന്‍ പറഞ്ഞത് ഇങ്ങനെയാണ് ‘അമൃതം ഗമയ യിലെ മോഹന്‍ലാല്‍ ന്റെ പെര്‍ഫോമന്‍സ് ശെരിക്കും എന്നെ അത്ഭുതപെടുത്തി കളഞ്ഞു. തീര്‍ച്ചയായും ഒരു നാഷണല്‍ അവാര്‍ഡ് ആ പെര്‍ഫോമന്‍സ് അര്‍ഹിച്ചിരുന്നു. താന്‍ കാരണം മരണപെട്ടയാളുടെ കുടുംബം ആണ്
തന്റെ മുന്നില്‍ നില്‍ക്കുന്നത് എന്നറിയുമ്പോഴുള്ള അയാളുടെ റിയാക്ഷന്‍ എന്നെ അത്ഭുതപെടുത്തി. എനിക്കറിയില്ല, എങ്ങനെയാണു ആ ആന്തരിക സംഘര്‍ഷങ്ങളെ അത്രമേല്‍ സൂക്ഷ്മ മായി മുഖത്തേക്ക് കൊണ്ട് വരുന്നതെന്ന്. അദേഹത്തിന്റെ ഓരോ പേശികളും അഭിനയിക്കുകയായിരുന്നു എന്ന് തോന്നി ‘
ഹരിദാസ് ന്റെ ജീവിതത്തിലെ 3 സ്റ്റേജ് കളിലൂടെ അമൃതം ഗമയ കടന്നു പോകുന്നുണ്ട്. കാലഘട്ടങ്ങളുടെ വ്യത്യാസങ്ങള്‍ക്കായി ശാരീരിക മായ മാറ്റങ്ങള്‍ക്കും മോഹന്‍ലാല്‍ കഥാപാത്ര പൂര്‍ണ്ണതയ്ക്കായി നടത്തിയിട്ടുണ്ട്. സിനിമയുടെ തുടക്കത്തില്‍,സര്‍വ്വ സംഗ പരിത്യാഗി യായ ഒരു മുനി യോട് ഉപമിക്കാവുന്ന ശാന്തത യില്‍ കാണപ്പെടുന്ന ഹരിദാസ്, മികച്ച വിദ്യാര്‍ത്ഥി ക്കുള്ള മെഡല്‍ ശ്രീദേവി യുടെ കൈയില്‍ കാണുമ്പോള്‍, ആ കണ്ണുകള്‍ ഭൂതകാലത്തേക്ക് ഒരു നിമിഷം കടന്നു ചെല്ലുന്നുണ്ട്. ഉണ്ണികൃഷ്ണനു ലഭിക്കേണ്ടിയിരുന്ന മെഡല്‍ കൂടി ആയിരുന്നല്ലോ അത്..
കോളേജ് കാലത്ത് സംഭവിച്ചു പോയ തെറ്റിനെ കുറിച്ചുള്ള ഓര്‍മ്മ ഉള്ളില്‍ ഉണ്ടാകാമെങ്കിലും, അതെല്ലാം മറന്നു അങ്ങേയറ്റം ഊര്‍ജസ്വലത യോടെ യും ഉല്ലാസ ഭരിതനുമായ ഒരു ഹരിദാസ് നെയും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഉണ്ണികൃഷ്ണന്റെ കുടുംബത്തെ തിരിച്ചറിയുന്ന നിമിഷം മുതല്‍ ഒരു തളര്‍ച്ച അദ്ദേഹത്തില്‍ ഉണ്ട്. അത് ആ ശരീര ഭാഷയില്‍ തന്നെ ഉണ്ട്. മയക്കു മരുന്നില്‍ അഭയം നേടുന്നതും,അതിന്റെ after effect ഉം എത്ര സ്വഭാവികതയോടെ ആണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഗീത യുമായുള്ള വിട പറയലും, അമ്മയുടെ ഉപദേശ രംഗങളിലും എല്ലാം കൈ വിട്ടു പോകുന്ന ജീവിതത്തിന്റെ നഷ്ട ബോധവും, ദേഷ്യവും, ഈ ശിക്ഷകള്‍ എല്ലാം താന്‍ അര്‍ഹിക്കുന്നു എന്നുള്ള ബോധവും ആ മുഖത്തും മുഴുവന്‍ ശരീരത്തിലും പ്രകടമാക്കുന്നുണ്ട്..
മറ്റൊന്ന്, ബാബു നമ്പൂതിരി യുടെ അച്ഛന്‍ കഥാപാത്രത്തോട് കുറ്റമേറ്റ് പറയുന്ന സീനിലെ ഹരിദാസ് ന്റെ അവസ്ഥ. എവിടെയോ വായിച്ചു കണ്ടിട്ടുണ്ട്, നിസ്സഹായത യുടെ പര കോടിയില്‍ മോഹന്‍ലാല്‍ ലെ നടന്‍ വജ്രം പോലെ തിളങ്ങുമെന്ന്. ഇവിടെ അതിനു നേര്‍ സാക്ഷ്യം വഹിക്കാം.
ഉണ്ണികൃഷ്ണനെ റാഗ് ചെയ്യുന്ന സീനില്‍, ആ മുഖത്തേക്ക് ഇരമ്പി യാര്‍ക്കുന്ന കട്ട വില്ലനിസവും പൈശാചികതയും കാണുമ്പോള്‍ ഇയാള്‍ ഒരു മനുഷ്യനാണോ എന്നും, ഈ അനുഭവിച്ചതിലും കൂടുതലും അയാള്‍ അര്‍ഹിക്കുന്നുണ്ട് എന്നും തോന്നാം.. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ താന്‍ കാരണം മരണപെടുമ്പോള്‍, പ്രൊഫസര്‍ ന്റെ കാലില്‍ വീണു ഒരു ഭീരു വിനെ പോലെ ഭയപ്പാടോടെ തേങ്ങുന്ന ഹരിദാസ് ലേക്കും മാറാന്‍ അയാള്‍ക് അനായാസമായിരുന്നു.. അങ്ങനെ ഒട്ടനവധി ഭാവ പ്രകടനങ്ങളുടെ variations അമൃതം ഗമയ യിലൂടെ അവതരിപ്പിക്കുമ്പോള്‍ മോഹന്‍ലാല്‍ നു പ്രായം വെറും 27 വയസു മാത്രമായിരുന്നു കേവലം പുരസ്‌കാരങ്ങള്‍ക്ക് അപ്പുറത്ത് 100 വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഒരു നടന്‍ എന്ത് അവശേഷിപ്പിക്കുന്നു എന്ന് ചോദിച്ചാല്‍ ‘പി കെ ഹരിദാസ് ‘ നെ പോലെയുള്ള കഥാപാത്രങ്ങളാണ് എന്ന് പറയാം.
#മാത്യമാഞ്ഞൂരാന്‍ലാലിസ്റ്റ്