“ക്യൂട്നെസ്സ്ന്റെ കാര്യത്തിൽ ലാലേട്ടനെ കടത്തി വെട്ടാൻ ഇനി ഒരുത്തൻ വരണം” ; കുറിപ്പ്
മലയാളികളുടെ മനം കവർന്ന ഓട്ടോ സവാരി… അതാണ് 1990 പുറത്തിറങ്ങിയ സിനിമ ഏയ് ഓട്ടോ. എത്ര കണ്ടാലും മടുക്കാത്ത ഒരു ഫീൽ ഗുഡ് സിനിമ കൂടിയാണിത്. മലയാള സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും നിഷ്കളങ്കമായ കഥപാത്രമായി പലരും ഏയ് ഓട്ടോയിലെ മോഹൻലാലിന്റെ സുധിയെന്ന കഥപാത്രത്തെ പറയാറുണ്ട്. മോഹൻലാൽ എന്ന നടനെ കൂടുതൽ ജനകീയനാക്കാൻ ഏയ് ഓട്ടോ എന്ന സിനിമയും സഹായിച്ചിട്ടുണ്ട്. മോഹൻലാൽ ഏറ്റവും സുന്ദരനായി കാണപ്പെട്ട സിനിമ കൂടിയാണിത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാണെങ്കിലും അവയിൽ ഇന്നും മലയാളികൾ ഇടയ്ക്കിടെ മൂളാറുള്ള ഒരു പാട്ടാണ് സുന്ദരി ഒന്ന് ഒരുങ്ങി വാ. ഇപ്പോഴിതാ മോഹൻലാലിൻ്റെ അഭിനയത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.
മലയാള സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും നിഷ്കളങ്കമായ Character ആയിട്ട് “എയ് auto” യിലെ “സുധി “യെ തോന്നിയിട്ടുണ്ടന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. “ഇത് മുഴുവൻ പനിക്കുള്ള വിറ്റാമിന് കളാണ് ” എന്ന് മീനു കുട്ടിയോട് പറയുന്ന, മീനുകുട്ടിയുടെ അമ്മൂമ്മ ഇറക്കി വിടുമ്പോൾ അങ്ങേയറ്റം ദയ തോന്നുന്ന മുഖത്തോടെ ഇറങ്ങി പോവുന്ന സുധി. മോഹൻലാൽ എന്ന നടനെ കൂടുതൽ ജനകീയനാക്കാൻ എയ് ഓട്ടോ എന്ന സിനിമയും സഹായിച്ചിട്ടുണ്ടന്നും കുറിപ്പിൽ പറയുന്നു.
അതേസമയം നിരവധി പേരാണ് കുറിപ്പിന് താഴെ കമെൻ്റുകൾ ചെയ്തിരിക്കുന്നത്. ലാലേട്ടനോളം ക്യൂട്ട് ആയിട്ടുള്ള ഒരു നടനും pinned ഉണ്ടായിട്ടില്ല… സിനിമ എന്നാൽ ഒരിക്കൽ ലാലേട്ടൻ ആയിരുന്നുവെന്നായിരുന്നു ഒരു കമൻ്റ്. ക്യൂട്നെസ്സ്ന്റെ കാര്യത്തിൽ ലാലേട്ടനെ കടത്തി വെട്ടാൻ ഇനി ഒരുത്തൻ വരണമെന്ന് പറയുമ്പോൾ ഏറ്റവും നിഷ്കളങ്കമായ മുഖമായിരുന്നു ഇത് അതുകൊണ്ട് തന്നെ ഇപ്പോഴത്തെ മോഹൻലാലിനെ അത്ര ഇഷ്ടം അല്ലെന്ന് പറയുന്നവരുമുണ്ട്.